തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ എല്‍ഡിഎഫിനു വലിയ വിജയം ഉണ്ടാകുമെന്നു പ്രതീക്ഷയില്ലെന്നു സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്. ഇതിന് ഉത്തരവാദി എം.എം. മണിയാണ്. മണിക്കു കൊലയാളിയുടെ മനോഗതിയാണെന്നും അദ്ദേഹം പറഞ്ഞു. മണിയുടെ പ്രസംഗം ഒരു കമ്യൂണിസ്റ്റുകാരനു ചേര്‍ന്നതല്ല. ഇടതുപക്ഷ പ്രവര്‍ത്തകരുടെ മുഖത്തു കരിവാരി തേയ്ക്കുന്നതാണിത്. അദ്ദേഹത്തിനെതിരേ സിപിഎം നടപടി എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വിഎസ് ചന്ദ്രശേഖരന്റെ വീട്ടില്‍ പോയതു തെറ്റല്ല. അതു മനുഷ്യത്വപരമായ ഒന്നാണ്. കമ്യൂണിസ്റ്റുകാര്‍ മനുഷ്യ സ്നേഹികളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: