കൊച്ചി: മത്സ്യത്തൊഴിലാളികളെ വെടിവെച്ച് കൊന്ന കേസില്‍ അറസ്റ്റിലായിരുന്ന ഇറ്റാലിയന്‍ നാവികര്‍ ജയില്‍ മോചിതരായി. ഇറ്റാലിയന്‍ കപ്പലായ എന്റിക്ക ലെക്സിയിലെ നാവികരായിരുന്ന നത്തോറെ മലനോ, സാല്‍വത്തോറെ ജിറോണ്‍ എന്നിവരാണ് ജയില്‍ മോചിതരായത്. ഇവര്‍ക്ക് കഴിഞ്ഞ ദിവസം ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. കോടതിയില്‍ ഒരു കോടി രൂപ കെട്ടിവെയ്ക്കണം. കൂടാതെ രണ്ട് ഇന്ത്യക്കരുടെ ആള്‍ജാമ്യം എന്നീ വ്യവസ്ഥയിലാണ് ജസ്റ്റിസ് എം.കെ. ബാലകൃഷ്ണന് പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചത്.
ഇതിനു പുറമെ കൊച്ചി സിറ്റി പോലീസ് കമ്മീഷ്ണറുടെ അധികാരപരിധി വിട്ടുപോകരുത്. പസ്പോര്‍ട്ട് അന്വേഷ്ണ ഉദ്യോഗസ്ഥര്‍ക്ക് കൈമാറണം. സാക്ഷികളെ കാണാന്‍ പാടില്ലെന്നും കോടതി നിര്‍ദ്ദേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: