കൊച്ചി: കര്‍ഷകര്‍ക്ക് ഉല്പന്നങ്ങള് നേരിട്ട് ഉപഭോക്തൃ കേന്ദ്രങ്ങളില്‍ എത്തിക്കും വിധം കാര്‍ഷിക വിപണന നിയമത്തില്‍ പരിഷ്കരണം വരുത്തുമെന്ന് കേന്ദ്ര മന്ത്രി പ്രൊഫ.കെ.വി.തോമസ് പറഞ്ഞു. ഇതു വഴി കര്‍ഷകര്‍ക്ക് ന്യായ വിലയും ഫലപ്രദമായ വിതരണ ശൃംഖലയും ഉണ്ടാക്കാനാകും. രാജേന്ദ്ര മൈതാനിയില്‍ കണ്‍സ്യൂമര്‍ഫെഡിന്റെ ജില്ലാതല പച്ചക്കറി നിപണന മേള ഉദ്ഘാടനം ചെയ്യുകയായരുന്നു അദ്ദേഹം.
സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ഭക്ഷ്യോല്പാദനം നടക്കുന്ന സമയമാണിത്. എന്നാല്‍ ഫലപ്രദമായ വിപണന ശൃംഖലയില്ലാത്തതുമൂലം മൊത്ത വിലസൂചിക ഉയരുകയാണ്. ഉല്പാദിപ്പിക്കുന്ന പച്ചക്കറിയില്‍ 35ശതമാവും നശിച്ചു പോകുന്നു. ഇതു കൂടു സംരംക്ഷിക്കാന്‍ കഴിഞ്ഞാല്‍ വില കുറയുമെന്നും ഇതിനാവശ്യമായ സംഭരണ കേന്ദ്രമുള്പെടെയുള്ള സംവിധാനവുമായി കണ്‍സ്യൂമര്‍ഫെഡ് വിതരണ രംഗത്തേക്കു വന്നാല്‍ കേന്ദ്രസഹായം ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ജനിതകമാറ്റം വരുത്തിയ എല്ലാ ഉല്പന്നങ്ങളും അടുത്ത ജനുവരി മുതല്‍ വില്കുമ്പോള് അക്കാര്യം പ്രത്യേകം രേഖപ്പെടുത്തണമെന്ന് നിയമത്തില്‍ നിഷ്കര്ശിച്ചിട്ടുണ്ട്. നവംബര്‍ ഒന്നു മുതല്‍ 19 ഇനങ്ങളുടെ വിപണനത്തില്‍ തൂക്കത്തിലും അളവിലും പ്രത്യേക മാനദണ്ഡം തയാറാക്കിയിട്ടുണ്ട്. നമുക്കിനി ഓര്‍ഗാനിക്ക് ഫാമിങ്ങിലേക്കു കൂടി മാറേണ്ടി വരുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാജ്യത്ത് അരിയുടേയും ഗോതമ്പിന്റേയും ഉല്പാദനം 240 ദശലക്ഷം ടണ്‍ കഴിഞ്ഞു. ഇതില്‍ 80 ദശലക്ഷം ടണ്‍ സംഭരിച്ചിട്ടുണ്ട്. പൊതുവിതരണത്തിന് 60 ദശലക്ഷം ടണ്‍ മാത്രമാണവശ്യം. ഇതു വഴി കഴിഞ്ഞ 10 വര്‍ഷത്തില്‍ ആദ്യമായി കയറ്റുമതിക്കു സര്‍ക്കാര്‍ അനുമതി നല്‍കിയതായും ഇതിനകം 50 ലക്ഷം ടണ്‍ അരി കയറ്റിയയച്ചതായും കെ.വി.തോമസ് വ്യക്തമാക്കി.
12 ലക്ഷം ഗോതമ്പും കയറ്റിയയച്ചു. കഴിഞ്ഞ ദിവസം പഞ്ചാബില്‍ മാത്രം 135 ലക്ഷം ടണ്‍ ഗോതമ്പ് ശേഖരിച്ചു. ഇനി കൂടുതല്‍ ഗോതമ്പും കയറ്റി അയക്കും. സാധാരണ 240 ലക്ഷം ടണ്‍ വരെയുണ്ടാകുന്ന പഞ്ചാബിന്റെ ഉല്പാദനം ഇക്കുറി 260 ലക്ഷമായിട്ടുണ്ട്. 40 ലക്ഷം ടണ്‍ കയറ്റി അയക്കുവാന്‍ അനുമതി നല്‍കിയതില്‍ 30 ലക്ഷം ഇതിനകം കയറ്റിയയച്ചതായും അദ്ദേഹം പറഞ്ഞു.
വിപണന മേളയിലെ പച്ചക്കറി വിലവിവരം ഇനിപ്പറയുന്നു ബ്രാക്കറ്റില്‍ പൊതുവിപണിയിലെ വില: സവാള-10രൂപ(13), കിഴങ്ങ്-16(24), ഉള്ളി-18(30), ക്യാബേജ്-26(30), തക്കാളി-16(20), ബീന്‍സ്- 40(55), ക്യാരറ്റ്-34(45), ബീട്രൂട്ട്-22(36), കറിക്കായ-12(16), വഴുതനങ്ങ-22(28), മുരിങ്ങക്കായ്-20(55), വെണ്ടക്ക-12(20), വെള്ളരിക്ക-8(11), പച്ചമുളക്-24(35), ഇഞ്ചി-20(35).
ഹൈബി ഈഡന് എംഎല്‍എ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ഡൊമിനിക്ക് പ്രസന്റേഷന് എം.എല്‍.എ മുഖ്യാതിഥിയായിരുന്നു. മേയര്‍ ടോണി ചമ്മിണി ആദ്യ വില്പന നടത്തി. കണ്‍സ്യൂമര്‍ഫെഡ് പ്രസിഡന്റ് അഡ്വ.ജോയി തോമസ്, മുന്‍ എം.എല്‍.എയും കണ്‍സ്യൂമര്‍ഫെഡ് എക്സി.ഡയറക്ടറുമായ ജോണ്‍ ഫെര്‍ണാണ്ടസ്, സഹകരണ ജോയിന്റ് രജിസ്ട്രാര്‍ പി.കെ.നിര്‍മല, കണ്‍സ്യൂമര്‍ ഫെഡ് ചീഫ് മാനേജര്‍ എ.ശ്യംകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: