കൊച്ചി: പ്രമുഖ പൊതുമേഖല സ്ഥാപനമായ എച്ച് എം ടി മെഷീന് ടൂള്‍സ് നടപ്പ് സാമ്പത്തിക വര്‍ഷം 340 കോടി രൂപയുടെ വിറ്റുവരവ് ലക്ഷ്യമിടുന്നതായി പുതുതായി ചുമതലയേറ്റ മാനേജിംഗ് ഡയറക്ടര്‍ എം.ഡി.ശ്രീകുമാര്‍ പറഞ്ഞു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 220 കോടി രൂപയുടെ വിറ്റുവരവാണ് കമ്പനി നേടിയതെന്നും അദ്ദേഹം പറഞ്ഞു. ചുമതലയേറ്റ ശേഷം കളമശ്ശേരിയിലെ എച്ച് എം ടി ഓഫീസ് സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
കമ്പനി ലാഭത്തിലാക്കുന്നതിന്റെ ഭാഗമായി കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തുനിന്നും സാമ്പത്തിക സഹായം ആവശ്യമാണെന്നും ശ്രീകുമാര്‍ പറഞ്ഞു. ഇതുവരെയായി 25 കോടി രൂപയുടെ വില്പനയാണ് നടത്തിയതെന്നും 250 കോടി രൂപയുടെ ഓഡര്‍ ലഭിച്ചതായും അദ്ദേഹം അറിയിച്ചു. വരുന്ന അഞ്ച് വര്‍ഷത്തിനുള്ളില്‍ എച്ച് എം ടിയെ 1000 കോടി രൂപ ആസ്തിയുള്ള കമ്പനിയായി ഉയര്‍ത്തുകയെന്നതാണ് ലക്ഷ്യമെന്നും ശ്രീകുമാര്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: