കോഴിക്കോട്:പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന് വീണ്ടും സി.പി.എം നേതൃത്വത്തിനെതിരെ.അന്വേഷണ സംഘത്തെ ഭീഷണിപ്പെടുത്തുന്ന രീതി പാര്‍ട്ടിയുടേതല്ല. അത്തരമൊരു നയം സിപിഎമ്മിനില്ല.മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ പരാതികൊടുത്തത് ശരിയായില്ലെന്നും അദ്ദേഹം പ്രതികരിച്ചു.ജനങ്ങള്‍ക്കു വേണ്ടിയും കര്‍ഷകര്‍ക്കു വേണ്ടിയും ബ്രിട്ടീഷുകാര്‍ക്കെതിരേ പോരാടിയ തങ്ങള്‍ പാര്‍ട്ടി തീരുമാന പ്രകാരമാണ് ഒളിവില്‍ പോയത്.പണ്ട് തങ്ങള്‍ ഒളിവില്‍ പോയത് തൊഴിലാളികള്‍ക്കുവേണ്ടിയാണ്. എന്നാല്‍ ഇന്നു ചിലര്‍ ഒളിവില്‍ പോകുന്നത് എന്തിനാണെന്ന് നിങ്ങള്‍ക്ക് അന്വേഷിച്ചാല്‍ മനസിലാകും
പ്രതികരിക്കാൻ ഇവിടെ എഴുതുക: