നീലേശ്വരം : മോഷണക്കുറ്റം ആരോപിച്ച് മടിക്കൈ അടുക്കത്ത് പറമ്പിലെ കാഞ്ഞിരം വളപ്പില്‍ കെ വി വേണു (4൦)വിനെ തലക്കടിച്ചു കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതി കീഴടങ്ങിയതിന് പിന്നാലെ കൂട്ടുപ്രതിയായ രണ്ടാമനേയും പോലീസ് അറസ്റ്റ് ചെയ്തു. കേസിലെ മുഖ്യ പ്രതി ചതുരക്കിണറിലെ ഉമേശ (28)നാണ് കഴിഞ്ഞ ദിവസം ഉച്ചക്ക് ഹൊസ്ദുര്‍ഗ് ഒന്നാംക്ളാസ് മജിസ്ട്രേറ്റ് (രണ്ട്) കോടതിയില്‍ കീഴടങ്ങിയത്. ജൂണ്‍ 13 വരെ ഉമേശനെ റിമാണ്റ്റ് ചെയ്തു. ഇതിനു പിന്നാലെയാണ് കൂട്ടുപ്രതിയായ പുതുക്കൈ ഭൂദാനം കോളനിയിലെ വര്‍ക്ക് ഷോപ്പ് തൊഴിലാളി സുരേഷ് എന്ന പ്രജീഷ് (3൦)നെ കേസന്വേഷിക്കുന്ന നീലേശ്വരം സി ഐ സി കെ സുനില്‍കുമാര്‍ കസ്റ്റഡിയിലെടുത്തത്. കാഞ്ഞങ്ങാട് ലക്ഷ്മി നഗര്‍ തെരുവിലെ ഒരു വീട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്ന പ്രജീഷിനെ രഹസ്യ വിവരത്തിണ്റ്റെ അടിസ്ഥാനത്തിലാണ് പോലീസ് എത്തി പിടികൂടിയത്. അതിനിടയില്‍ കോടതിയില്‍ കീഴടങ്ങിയ മുഖ്യപ്രതി ഉമേശനെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ ഇന്നലെ കോടതിയില്‍ പോലീസ് ഹരജി നല്കി. പോലീസ് ചോദ്യം ചെയ്യലില്‍ കസ്റ്റഡിയിലുള്ള കൂട്ടുപ്രതി പ്രജീഷ് കുറ്റം സമ്മതിച്ചതായറിയുന്നു. എന്നാല്‍ കൊലക്ക് പ്രേരിപ്പിച്ചതെന്തെന്ന കാര്യത്തില്‍ അവ്യക്തത നിലനില്‍ക്കുകയാണ്. ചതുരക്കിണറിനരികെയുള്ള ഭണ്ഡാരം വേണു കുത്തിതുറക്കുകയും ഇക്കാര്യം ചോദ്യം ചെയ്തപ്പോഴുണ്ടായ തര്‍ക്കത്തിനിടയില്‍ അടിയേറ്റാണ് വേണു മരിച്ചതെന്നുമാണ് പ്രജീഷിണ്റ്റെ മൊഴി. എന്നാല്‍ ഇത് പൂര്‍ണ്ണമായും വിശ്വസിക്കാന്‍ പോലീസ് തയ്യാറായിട്ടില്ല. കോടതിയില്‍ കീഴടങ്ങിയ മുഖ്യപ്രതി ഉമേശനെ ചോദ്യം ചെയ്താല്‍ മാത്രമേ ഇക്കാര്യത്തില്‍ വ്യക്തമായ വിവരം ലഭിക്കുവെന്നാണ് പോലീസ് പറയുന്നത്. കഴിഞ്ഞ തിങ്കളാഴ്ച രാത്രിയാണ് വേണുവിനെ മടിക്കൈ ചതുരക്കിണറിന് സമീപത്ത് അടിയേറ്റ് മരിച്ച നിലയില്‍ കാണപ്പെട്ടത്. ഒട്ടേറെ മോഷണക്കേസുകളില്‍ പ്രതിയായ വേണു നീലേശ്വരം പോലീസിണ്റ്റെ കേഡിലിസ്റ്റിലുള്ളയാളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: