കോട്ടയം: സ്ത്രീപീഡനം സംബന്ധിച്ച് സി പി എമ്മിന്റെ രണ്ടു ജില്ലാ സെക്രട്ടറിമാര്‍ക്കെതിരെ ഇരകള്‍ പാര്‍ട്ടിക്ക് നല്‍കിയ പരാതി അന്വേഷിച്ച് ഒതുക്കിയ പിണറായി വിജയന്‍ ടി പി വധക്കേസും അന്വേഷിക്കാന്‍ ഇറങ്ങിപ്പുറപ്പെടുന്നത് പരിഹാസ്യമാണെന്ന് ഗവ. ചീഫ് വിപ്പ് പി സി ജോര്‍ജ് പറഞ്ഞു. പി ശശി, ഗോപി കോട്ടമുറിക്കല്‍ എന്നിവര്‍ക്ക് എതിരായി സി പി എമ്മിന് ലഭിച്ച പരാതികള്‍ നിയമത്തിന്റെ മുമ്പില്‍ കൊണ്ടുവന്നിരുന്നെങ്കില്‍ രണ്ടു നേതാക്കളും ജയിലില്‍ ആകുമായിരുന്നു. പരാതികള്‍ സത്യമാണെന്ന് ബോധ്യപ്പെട്ടതു കൊണ്ടാണ് ഇരുവര്‍ക്കും പാര്‍ട്ടി പദവികളില്‍ നിന്നും ഒഴിയേണ്ടിവന്നത്.
സ്ത്രീ പിഡനത്തിന് ഇരയായവര്‍ നല്‍കിയ പരാതി യാഥാര്‍ഥ്യമാണെന്ന് തെളിഞ്ഞിട്ടും പ്രതികളെ നിയമത്തിന് കൈമാറാത്തത് എന്തുകൊണ്ടാണെന്ന് പിണറായി വിശദീകരിക്കണം. സി പി എം കണ്ണൂര്‍ ലോബിയുടെ നേരിട്ടുള്ള നേരിട്ടുള്ള ഇടപെടലുകളിലൂടെ നടന്ന ടി പി ചന്ദ്രശേഖരന്റെ കൊലപാതകവും പാര്‍ട്ടി മാത്രം അന്വേഷിച്ചാല്‍ മതിയെന്ന പിണറായിയുടെ നിലപാട് നിയമവാഴ്ചയോടുള്ള വെല്ലുവിളി യാണ്. പി ജയരാജനെയും എളമരം കരീമിനെയും ഇടത്തും വലത്തും നിര്‍ത്തി നിയമപാലകരെ ഭീഷണിപ്പെടുത്തുന്ന പിണറായി വിജയന്റെ നടപടി പരിഷ്കൃതസമൂഹത്തിനാകെ അപമാനകരമാണെന്നും പി സി ജോര്‍ജ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: