ആലുവ: ലക്ഷങ്ങളുടെ മയക്കുമരുന്ന് കേരളത്തിലേക്ക് എത്തിക്കുന്നതിന്റെ തലവനായി പ്രവര്‍ത്തിക്കുന്നത് സുല്‍ത്താന്‍ ബത്തേരി സ്വദേശിയായ ഷാജഹാനാണെന്ന് വ്യക്തമായിട്ടും ഇതുവരെ ഇയാളെ പിടികൂടുവാന്‍ ഒരു ഏജന്‍സികള്‍ക്കും കഴിയുന്നില്ലയെന്ന് ആക്ഷേപം ഉയര്‍ന്നു.
അണ്ണനെന്നപേരിലറിയപ്പെടുന്ന ഇയാളുടെ സാന്നിധ്യത്തിലാണ് മയക്കുമരുന്ന് മൊത്തമായി പല ഏജന്റുമാര്‍ക്കും നല്‍കുന്നത്. പിന്നീട് ഇവര്‍ പല ഏജന്റുമാര്ക്കായിനല്കുകയാണ് ചെയ്യുന്നത്. മയക്കുമരുന്ന് പതിവായി ഉപയോഗിക്കുന്നവരെതന്നെയാണ് മുഖ്യമായും വിതരണക്കാരായി ഉപയോഗപ്പെടുത്തുന്നത്. കാന്‍സര്‍ രോഗികള്‍ക്കും മറ്റും വേദനയകറ്റാന്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്ന മരുന്നുകളാണ് ഇവര്‍ മയക്കുമരുന്നായി ഉപയോഗിക്കുന്നത്. അഞ്ച് രൂപയില്‍ താഴെ മാത്രം വിലയുള്ള ഈ മരുന്നുകള്‍ താഴേക്കിടയിലേക്കെത്തുമ്പോള് അഞ്ഞൂറ് രൂപവരെയാണ്.
ഇത് കുത്തിവയ്ക്കുകയാണ് ചെയ്യുന്നത്. പതിവായി ഇത് ഉപയോഗിക്കുന്നവര്‍ക്ക് ഇത് ഒരു ദിവസം ലഭ്യമാകാതെവന്നാല്‍ ശരീരത്തില്‍ അസ്വസ്ഥതയും അനുഭവപ്പെടും. ഡോക്ടര്‍മാരുടെ കുറിപ്പുകളുണ്ടെങ്കില്‍ മാത്രമെ ഈ മരുന്നുകള്‍ രോഗിക്ക് നല്കുവാന് പാടുളളുവെന്നാണ് നിയമം. ഈ മരുന്ന് അനധികൃതമായി സംഭരിക്കുന്നതിനു പിന്നില്‍ ചിലഡോക്ടര്മാരുടെയും നഴ്സിംഗ് വിദ്യാര്‍ത്ഥികളുടെ വരെ കരങ്ങളുണ്ടെന്ന സംശയവും ഉയരുന്നുണ്ട്. ബംഗളൂരൂവില്‍ നിന്നുമാണ് ഇത് കൂടുതലായും എത്തിക്കുന്നത്. മയക്കുമരുന്ന് പതിവായി ഉപയോഗിക്കുന്നവര്‍ പിന്നീട് മാനസികരോഗികളായി മാറുകയാണ് ചെയ്യുന്നത്. ചികിത്സനല്‍കി ഇവരെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ ശ്രമിച്ചാലും ഇവര്‍ പ്രത്യേകതരം മാനസികാവസ്ഥയിലേക്ക് മാറുകയും ചെയ്യും. ഇന്റര്‍നെറ്റുവഴിയും മയക്കുമരുന്ന് ലഭ്യമാക്കുവാന്‍ കഴിയുന്നുവെന്ന പ്രത്യേകതയുമുണ്ട്. ഐടി മേഖലയിലുള്ളനിരവധി പേര് ഇത്തരത്തില്‍ ഓണ്‍ലൈന്‍ കണ്ടെത്തിയിരുന്നു. കഴിഞ്ഞ ദിവസം മയക്കുമരുന്നുമായി കൊച്ചിയില്‍ എക്സൈസിന്റെ പ്രത്യേകസംഘം പിടികൂടിയ സഹോദരന്മാര് വളരെക്കാലമായി മയക്കുമരുന്നിന് അടിമകളാണ്.
രണ്ടരവര്ത്തിലേറെജയിലില് കഴിഞ്ഞപ്പോഴും ഇവര്‍ പലപ്പോഴും മയക്കുമരുന്ന് ഉപയോഗിച്ചിരുന്നു. എല്ലാദിവസവും രാവിലെ മയക്കുമരുന്ന് ഉപയോഗിച്ചാല്‍ മാത്രമേ പ്രഭാതകൃത്യങ്ങള്‍ പോലും നടത്താന്‍ കഴിയുകയുള്ളൂവെന്ന അവസ്ഥയാണ് തങ്ങള്‍ക്കെന്ന് ഇവര്‍ വെളിപ്പെടുത്തി. കൊച്ചി നഗരത്തിലെ നിരവധി കുട്ടികള്‍ ഇവരില്‍ നിന്നും പതിവായി മയക്കുമരുന്നുകള്‍ വാങ്ങാറുണ്ട്. മയക്കുമരുന്ന് ഉപയോഗിക്കുന്നവരില്‍ രതിവൈകൃതങ്ങളും എറിവരികയാണ്. എക്സൈസ് വിഭാഗത്തിന് മാത്രമായി രാജ്യാന്തര ബന്ധമുള്ളമയക്കുമരുന്ന് സംഘത്തെ പിടികൂടുവാന്‍ കഴിയുകയില്ല. ഡിആര്‍ഐ നാര്‍കോട്ടിക് കണ്ട്രോള് ബ്യൂറോ തുടങ്ങിയ എജന്‍സികള്‍ കൂടി ഒത്തുചേര്‍ന്നാല്‍ ഈ സംഘങ്ങളെ വേട്ടയാടുവാന്‍ കഴിയുമെന്ന് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ ഭരണതലത്തിലുള്ളവര്‍ വേണ്ടത്രതാല്പര്യം കാണിക്കുന്നില്ല. ഇതില്‍ നിന്നുതന്നെ മയക്കുമരുന്നു സംഘത്തിന്റെ സ്വാധീനം വിവിധതലങ്ങളിലേക്ക് വന്‍തോതില്‍ ആഴത്തിലിറങ്ങിയിട്ടുണ്ടെന്ന് വ്യക്തമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: