നെടുമ്പാശ്ശേരി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നെടുമ്പാശ്ശേരി എയര്പോര്ട്ടി യൂണിറ്റിന്റെ നേതൃത്വത്തില്‍ യൂണിറ്റ് അംഗം കെ. ഐ. ബൈജുവിനെ മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് ഹര്‍ത്താലും പോലീസ് സ്റ്റേഷന് മാര്‍ച്ചും സംഘടിപ്പിച്ചു. നെടുമ്പാശ്ശേരി പോലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാര്‍ച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് പി. എ. എം. ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറല്‍ സെക്രട്ടറി പി. സി. ജേക്കബ്, വൈസ് പ്രസിഡന്റ് കെ. ബി. മോഹനന്, ജില്ലാ സെക്രട്ടറി സി. പി. തരിയന്‍, പി. വി. പൗലോസ്, എ. കെ. തോമസ്, എം. എന്‍. ഗോപി, പോളി കാച്ചപ്പിള്ളി, സാലു പോള്‍, കെ. വി. സജി, പി. കെ. എസ്തോസ്, സുബൈദ നാസര്‍, ഗീതാ ജോസ്, ബാബു കരിയാട്, ഷിജോ മാത്യു, ഷിബു മൂലന്, കെ. കെ. ബോബി, ബൈജു ഇട്ടൂപ്പ്, കെ. എം. റിയാസ്, എ. എ. അസ്ലാം, വി. യു. നാസര്‍, കെ. വി. നിലീഷ് തുടങ്ങിയവര്‍ പ്രസംഗിച്ചു. വ്യാപാരിയെ മര്‍ദ്ദിച്ച നെടുമ്പാശ്ശേരി സബ് ഇന്‍സ്പെക്ടറെ അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്തില്ലെങ്കില്‍ എസ്. പി. ഓഫീസിലേക്ക് മാര്‍ച്ച് സംഘടിപ്പിക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് പി. എ. എം. ഇബ്രാഹിം മാര്‍ച്ചിന് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. എയര്‍പോര്‍ട്ട് പരിസരം സാമൂഹ്യവിരുദ്ധരുടെ താവളമാക്കുവാന്‍ പോലീസ് അധികാരികള്‍ ശ്രമിക്കരുതെന്നും സാമൂഹ്യവിരുദ്ധരെ സഹായിക്കാന്‍ വ്യാപാരികളെ ദ്രോഹിക്കുന്ന നടപടി പോലീസ് ഇനിയും തുടര്‍ന്നാല്‍ പോലീസ് സ്റ്റേഷന് ഉപരോധിക്കുമെന്നും വ്യാപാരിയെ മര്‍ദ്ദിച്ച എസ്.ഐ. യെ സസ്പെന്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മുഖ്യമന്ത്രി, ആഭ്യന്തരമന്ത്രി, ഡിജിപി എന്നിവര്‍ക്ക് നിവേദനം നല്‍കുമെന്നും പി. എ. എം. ഇബ്രാഹിം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: