മാവേലിക്കര: ജോലി കഴിഞ്ഞ് വീട്ടിലേക്കു മടങ്ങുകയായിരുന്ന വീട്ടമ്മയെ വയലിലേക്ക് തള്ളിയിട്ട് ബലാല്‍സംഗശ്രമത്തിനിടെ കൊലപ്പെടുത്തിയ കേസിലെ പ്രതി വിശ്വരാജിന് വധശിക്ഷ. കൊയ്പ്പള്ളികാരാഴ്മ കപ്പകശേരില്‍ ആര്.കെ.നിവാസില്‍ രാമകൃഷ്ണനാചാരിയുടെ മകള്‍ സ്മിത (34)യെ കൊലപ്പെടുത്തിയ കേസില്‍ പ്രതി ഓച്ചറി വയനകം സന്തോഷ് ഭവനില്‍ വിശ്വരാജി (22)നെയാണ് കോടതി മരണം വരെ തൂക്കികൊല്ലുന്നതിനും 5 വര്‍ഷം 6 മാസം കഠിനതടവിനും ഒരുലക്ഷം രൂപ പിഴയും ശിക്ഷിച്ചത്.
മാവേലിക്കര അഡീഷണല്‍ ജില്ലാ ആന്റ് സെഷന്‍സ് കോടതി രണ്ട് ജഡ്ജി എ.ബദറുദ്ദീനാണ് വിധി പ്രഖ്യാപിച്ചത്. കൊലപാതകം, അന്യായമായി തടങ്കല്‍ വയ്ക്കല്‍, ബലാല്‍സംഗ ശ്രമം വകുപ്പുകള്‍ പ്രകാരമാണ് പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്. കൊലപാതക കുറ്റത്തിന് വധശിക്ഷയും ബലാത്സംഗശ്രമത്തിന് 5 വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും അന്യായമായി തടങ്കലില്‍ വച്ചതിന് 6 മാസം തടവുമാണ് കോടതി വിധിച്ചത്.
പിഴ അടച്ചില്ലെങ്കില്‍ 6 മാസം കൂടി തടവ് അനുഭവിക്കണം. ഒരു ലക്ഷം രൂപ മരിച്ച സ്മിതയുടെ മകള്‍ വര്‍ഷയ്ക്ക് നല്‍കണമെന്നും കോടതി ഉത്തരവില്‍ പറഞ്ഞു. 88 ദിവസത്തിനുള്ളില്‍ കുറ്റപത്രം നല്‍കാനായതും 7 മാസത്തിനുള്ളില്‍ വിധിപ്രഖ്യാപനം നടത്താന്‍ സാധിച്ചതും അന്വേഷണമികവിന്റെ തെളിവാണ്.
2011 ഒക്ടോബര്‍ 24ന് രാത്രി 7നാണ് കേസിനാസ്പദമായ സംഭവം നടന്നത്. 2012 ജനുവരി 20ന് കുറ്റപത്രം സമര്‍പ്പിച്ചു. ഏപ്രില്‍ 9നാണ് കേസിന്റെ വിചാരണ ആരംഭിച്ചത്. 51 സാക്ഷികളില്‍ 38 പേരെ കോടതി വിസ്തരിച്ചു. 13 പേരെ ഒഴിവാക്കി. 22 തൊണ്ടിമുതലുകള്‍ പ്രോസിക്യൂഷന് ഹാജരാക്കി. സംഭവ സ്ഥലത്തുനിന്നും ലഭിച്ച പ്രതിയുടെ മൊബെയില്‍ ഫോണും വസ്ത്രങ്ങളുമാണ് കേസിലെ പ്രധാന തെളിവായത്.
കായംകുളം ഡിവൈഎസ്പി: ദേവമനോഹറിന്റെ മേല്‍നോട്ടത്തില്‍ സിഐ: ഷാനിഹാനായിരുന്നു കേസ് അന്വേഷിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ എസ്.രമണന്‍പിള്ള ഹാജരായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: