കാന്‍ബറ: രാജ്യത്തെ നിയമവ്യവസ്ഥയനുസരിച്ച് വിക്കിലീക്സ് സ്ഥാപകന്‍ ജൂലിയന്‍ അസാഞ്ചിനെ സംരക്ഷിക്കാനാവില്ലെന്ന് ആസ്ട്രേലിയന്‍ പ്രധാനമന്ത്രി ജൂലിയ ഗില്ലാര്‍ഡ് വ്യക്തമാക്കി.
അതേസമയം, ജൂലിയന്‍ അസാഞ്ചിനെയും കുടുംബത്തെയും സംരക്ഷിക്കുന്നത് സംബന്ധിച്ച് യുഎസ് അധികൃതരോട് സംസാരിച്ചതായി ആസ്ട്രേലിയന്‍ വിദേശകാര്യമന്ത്രി ബോബ് കാര്‍ പറഞ്ഞു.
അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങളുടെ സുപ്രധാന നയതന്ത്ര തീരുമാനങ്ങള്‍ ചോര്‍ത്തി മാധാ്യമങ്ങള്‍ക്ക് നല്‍കിയതിലൂടെയാണ് ആസ്ട്രേലിയന്‍ കമ്പ്യൂട്ടര്‍ പ്രോഗ്രാമറായ അസാഞ്ചും അദ്ദേഹത്തിന്റെ വിക്കിലീക്സും ലോകശ്രദ്ധ പിടിച്ചുപറ്റിയത്.
അസാഞ്ചിനെതിരെ യുഎസ് യാതൊരു വിധത്തിലുമുള്ള കുറ്റം ചുമത്തുകയില്ലെന്ന് ആസ്ട്രേലിയ ഉറപ്പ്‌വരുത്തണമെന്ന് അസാഞ്ചെ അനുയായികള്‍ആവശ്യപ്പെട്ടു.
ബുധനാഴ്ചയാണ് അസാഞ്ചിനെ സ്വീഡനിലേക്ക് നാടുകടത്താനുള്ള തീരുമാനം ബ്രിട്ടനിലെ സുപ്രീംകോടതി ശരിവെച്ചു.
തനിക്കെതിരെയുള്ള ലൈംഗികാരോപണം തന്നെ അമേരിക്കയിലേക്ക് നാടുകടത്താനുള്ള പദ്ധതിയുടെ ഭാഗമാണെന്ന് അസാഞ്ചും അനുയായികളും കുറ്റപ്പെടുത്തി. എന്നാല്‍ ആസ്ട്രേലിയയിലെ യുഎസ് അംബാസഡര്‍ ജെഫ്‌റി ബ്ലീച്ച് ഇത് നിഷേധിച്ചു.
വിക്കിലീക്സിനെതിരെയുള്ള അന്വേഷണത്തിന് യുഎസുമായി ആസ്ട്രേലിയന്‍ അധികൃതര്‍ സഹകരിച്ചിട്ടുണ്ട്. അസാഞ്ച് ആസ്ട്രേലിയന്‍ നിയമം തെറ്റിച്ചിട്ടില്ലെന്നും ആസ്ട്രേലിയന്‍ ജനത പ്രഖ്യാപിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക