ഇസ്ലാമാബാദ്: ആണവായുധം വഹിക്കാന്‍ ശേഷിയുള്ള ഹഫ്ത്-8 മിസൈല്‍ പാക്കിസ്ഥാന് വിജയകരമായി പരീക്ഷിച്ചു. കരസേനയാണ് ഇക്കാര്യം അറിയിച്ചത്. മിസൈലിന്റെ വിജയത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവരെയും പ്രസിഡന്റ് ആസിഫ് അലി സര്‍ദാരി, പ്രധാനമന്ത്രി യൂസഫ് റാസ ഗിലാനി എന്നിവര്‍ അഭിനന്ദിച്ചു.
350 കിലോമീറ്ററാണു മിസൈലിന്റെ ദൂരപരിധി. ആണവ പോര്‍മുന വഹിക്കാന്‍ ഇവയ്ക്കു ശേഷിയുണ്ട്. കൂടാതെ ലക്ഷ്യം ഭേദിക്കുന്നതില്‍ വളരെ കൃത്യത പുലര്‍ത്താനും ഈ മിസൈലിനു സാധിക്കുമെന്നു വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നു.
ചൊവ്വാഴ്ച 60 കിലോമീറ്റര്‍ ദൂരപരിധിയുള്ളതും ആണവായുധം വഹിക്കാന്‍ ശേഷിയുള്ളതുമായ ഹഫ്ത്-9 മിസൈല്‍ പരീക്ഷിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: