വടകര: ടി.പി ചന്ദ്രശേഖരന് വധക്കേസില്‍ അറസ്റ്റിലായ തലശേരി സി.പി.എം ഏരിയാ കമ്മറ്റിയംഗം പി.പി. രാമകൃഷ്ണന് നല്കിയ ഹര്‍ജി വടകര ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി തള്ളി. മുഴുവന്‍ സമയവും അഭിഭാഷകരുടെ സാന്നിധ്യത്തില്‍ മാത്രമേ ചോദ്യം ചെയ്യാവൂ എന്നാവശ്യപ്പെട്ടായിരുന്നു ഹര്‍ജി.
2011ലെ സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലാണ് പി.പി രാമകൃഷ്ണന് ഹര്‍ജി ഫയല്‍ ചെയ്തത്. എന്നാല്‍ 2011ലെ വിധിക്ക് ഉപരിയായി മറ്റൊരു വിധിയുണ്ടെന്നും അതുപ്രകാരം ഹര്‍ജി പരിഗണിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. ഇടയ്ക്ക് അഭിഭാഷകരുമായി കൂടിക്കാഴ്ച നടത്താനുള്ള സൗകര്യം ഉണ്ടാക്കാമെന്നും കോടതി ഉത്തരവിട്ടു.
താന്‍ ഹൃദ്രോഗിയാണെന്നും കസ്റ്റഡിയില്‍ പോലീസ് പീഡിപ്പിക്കുമെന്ന് ഭയമുണ്ടെന്നും രാമകൃഷ്ണന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: