ന്യൂദല്‍ഹി: ദേശീയ ടെലികോം നയം കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചു. ടെലികോം നയം നടപ്പാവുകയാണെങ്കില്‍ ഒരേ നമ്പര്‍ രാജ്യത്തിന്റെ എല്ലായിടത്തും ഉപയോഗിക്കാം. ഇതോടെ മൊബൈല്‍ ഫോണ്‍ സര്‍വീസുകള്‍ക്ക് റോമിംഗ് ചാര്‍ജ് ഇല്ലാതാകും.
1999ലെ ടെലികോം നയത്തിന് പകരമായി ഒരു ദേശീയ ടെലികോം നയം രുപീകരിക്കാനാണ് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കിയിരിക്കുന്നതെന്ന് ടെലികോം മന്ത്രി കപില്‍ സിബല്‍ പറഞ്ഞു. നയം നടപ്പിലാവുകയാണെങ്കില്‍ എസ്.ടി.ഡി, ലോക്കല്‍ കോളുകള്‍ തമ്മിലുള്ള ചാര്‍ജ് വ്യത്യാസവും ഇല്ലാതാകും.
മൊബൈല്‍ ഫോണുകളുടെ വില കുറയ്ക്കുന്നതിന് നടപടി സ്വീകരിക്കാനും 2020 ഓടുകൂടി എല്ലാ ഗ്രാമങ്ങളിലും നൂറ് ശതമാനം ടെലിഫോണ്‍ എത്തിക്കാനും നയത്തില്‍ വ്യവസ്ഥയുണ്ടെന്ന് കപില്‍ സിബല്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: