കൊച്ചി: തൊഴില്‍ നഷ്ടപ്പെടുന്ന ചുമട്ട് തൊഴിലാളികള്‍ നഷ്ടപരിഹാരം ആവശ്യപ്പെടുമ്പോള്‍ കേസ്സെടുക്കുവാന്‍ നിര്‍ദ്ദേശിക്കുന്ന ഡിജിപിയുടെ ഉത്തരവ് പിന്‍വലിക്കണമെന്ന് ബിഎംഎസ് ജില്ലാ സെക്രട്ടറി ആര്.രഘുരാജ് ആവശ്യപ്പെട്ടു. ഹെഡ്ലോഡ് ആന്റ് ജനറല്‍ മസ്ദൂര്‍ സംഘത്തിന്റെ ആഭിമുഖ്യത്തില്‍ ചുമട്ട് തൊഴിലാളികള്‍ പോലീസ് ഐജി ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. തൊഴില്‍ നഷ്ടപ്പെടുന്ന തൊഴിലാളികള്‍ക്ക് നഷ്ടപരിഹാരം നല്‍കുക എന്നത് പൊതുവെ അംഗികരിക്കപ്പെട്ട സംവിധാനമാണ്. ചുമട്ട് തൊഴിലാളികളെ മാത്രം ഒഴിവാക്കുന്നതിന് ന്യായികരണമില്ല അദ്ദേഹം പറഞ്ഞു. യൂണിയന് പ്രസിഡന്റ് വി.വി.പ്രകാശന് അദ്ധ്യക്ഷത വഹിച്ചു. ബിഎംഎസ് ജില്ലാ പ്രസിഡന്റ് എ.ഡി.ഉണ്ണികൃഷ്ണന്, ജില്ലാ ജോ.സെക്രട്ടറിമാരായ കെ.എ.പ്രഭാകരന് എം.എം.രമേശ്, കെ.എസ്.അനില്‍കുമാര്‍, ജില്ലാ ട്രഷറര്‍ കെ.വി.മധുകുമാര്‍, കെ.പി.കുമാര്‍, എന്‍.വി.ഷിബു, പി.ബി.അജിത്, പി.കെ.പ്രദീപ്, എം.എസ്.വിനോദ്കുമാര്‍, മാനുവല്‍ ജോണ്‍, ബിജു കാളമുക്ക് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: