തിരുവനന്തപുരം: ആര്. ശെല്‍വരാജ് വിശ്വാസ വഞ്ചകനും ചതിയനുമാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്. നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി സ്ഥാനാര്‍ഥി എഫ്. ലോറന്‍സിന്റെ തെരഞ്ഞെടുപ്പ് പ്രചാരണവേദിയില്‍ സംസാരിക്കുകയായിരുന്നു വി.എസ്.
എല്‍ഡിഎഫിന് വേണ്ടി ആത്മാര്‍ഥമായി പരിശ്രമിക്കുമെന്ന് കരുതിയാണ് ശെല്‍വരാജിന് കഴിഞ്ഞ തെരഞ്ഞടുപ്പില്‍ സീറ്റ് നല്‍കിയത്. യു.ഡി.എഫിലേക്ക് പോകുന്നത് ആത്മഹത്യാപരമാണെന്ന് പറഞ്ഞ അതേ സെല്വാരാജാണ് ഇപ്പോള്‍ നെയ്യാറ്റിന്‍കരയില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി വോട്ട് ചോദിക്കുന്നത്. അങ്ങനെ ആഴ്ച തോറും കാലുമാറുന്ന ഇവന് എനിക്ക് വോട്ട് ചെയ്യണം വോട്ട് ചെയ്യണം എന്നാണ് പറയുന്നത്. ചോദിക്കുമ്പോള്‍ ചോദിക്കുമ്പോള്‍ വോട്ട് ചെയ്യാന്‍ നെയ്യാറ്റിന്‍കരക്കാര്‍ സെല്വാരാജിന്റെ വാല്യക്കാരോ അടിമകളാണോ എന്നും വി.എസ് ചോദിച്ചു.
കാലുമാറിയ ശെല്‍വരാജിനെ പേറാന്‍ ഇവിടൊരു യുഡിഎഫും കോണ്‍ഗ്രസും ഉണ്ടെന്നും വി.എസ് പരിഹസിച്ചു. ആരെങ്കിലും കാലുമാറാനുണ്ടോ കാലുമാറാനുണ്ടോ എന്ന് ചോദിച്ച് ആന്റണിയും ഉമ്മന്‍ചാണ്ടിയും കടയും തുറന്നിരിക്കുകയാണെന്നും വി.എസ് പരിഹസിച്ചു. ഇത്തരം ചതിയന്മാര്ക്ക് യഥാര്‍ഥമായ മറുപടി തന്നെ നല്‍കുമെന്ന് അഭ്യര്‍ഥിക്കുകയാണെന്നും വി.എസ് പറഞ്ഞു.
ഏഴിടങ്ങളിലാണ് വി.എസ് ഇന്ന് ശെല്‍വരാജിന് വേണ്ടി പ്രസംഗിക്കുക. പെട്രോള്‍ വില വര്‍ധിപ്പിച്ചതോടെ നിത്യോപയോഗ സാധനങ്ങളുടെ വില വാണം പോലെ ഉയര്‍ന്നിരിക്കുകയാണെന്നും വി.എസ് ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: