ചെന്നൈ: ജനുവിരുദ്ധ തീരുമാനങ്ങള്‍ സ്വീകരിക്കുന്നത് തുടര്‍ന്നാല്‍ കേന്ദ്ര സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കുമെന്ന പറഞ്ഞ ഡി.എം.കെ അധ്യക്ഷന്‍ എം.കരുണാനിധി ആ പരാമര്‍ശം മണിക്കൂറുകള്‍ക്കകം തിരുത്തി. കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ ശക്തമായി സമ്മര്‍ദമാണ് കാരണം.
രാഷ്ട്രപതി തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന പശ്ചാത്തലത്തില്‍ യു.പി.എ സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. പെട്രോള്‍ വില വര്‍ദ്ധനയ്ക്കെതിരെ രാവിലെ ചെന്നൈയില്‍ നടത്തിയ പ്രതിഷേധ പരിപാടിയിലാണ് ജനവിരുദ്ധ നയങ്ങള്‍ സ്വീകരിച്ചാല്‍ യു.പി.എ വിടുമെന്ന് ഡി.എം.കെ ഭീഷണി മുഴക്കിയത്.
കേന്ദ്രസര്‍ക്കാരിനെതിരേ രൂക്ഷ വിമര്‍ശനമാണ് അദ്ദേഹം ഉയര്‍ത്തിയത്. പെട്രോള്‍ വിലവര്‍ധനയിലൂടെ കേന്ദ്രസര്‍ക്കാര്‍ ജനങ്ങളെ വെല്ലുവിളിക്കുകയാണെന്നു കരുണാനിധി കുറ്റപ്പെടുത്തി. ജനങ്ങള്‍ക്കു മേല്‍ ദുരിതം അടിച്ചേല്പ്പിക്കുന്നതാണു കേന്ദ്ര നടപടി. ഇതിന് ആക്കം കൂട്ടുന്നതു പോലെയാണു സംസ്ഥാന സര്‍ക്കാരിന്റെ ജനദ്രോഹ നടപടികളെന്നും കരുണാനിധി കുറ്റപ്പെടുത്തിയിരുന്നു.
എന്നാല്‍ യു.പി.എ പ്രതിസന്ധിയിലാകുന്ന സമയത്തും തങ്ങള്‍ യു.പി.എയ്ക്കൊപ്പം ഉറച്ചു നില്‍ക്കുമെന്നും കരുണാനിധി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: