കാസര്‍കോട് : ലിഫ്റ്റ് പ്രവര്‍ത്തന ക്ഷമമാക്കാത്തത് ജില്ലാ ആശുപത്രിയിലെ രോഗികള്‍ക്കും പൊതുജനങ്ങള്‍ക്കും ദുരിതമാകുന്നു. ഇതേ തുടര്‍ന്ന് കഴിഞ്ഞ ദിവസം മരിച്ച രോഗിയുടെ മൃതദേഹം ഏഴാം നിലയില്‍ നിന്ന് ചുമലിലേറ്റി താഴെയിറക്കേണ്ടിവന്നു. രോഗികള്‍ക്ക് ഉപയോഗിക്കാനുള്ള ലിഫ്റ്റ് തകരാറിലായിട്ട് ആഴ്ചകളായി. ഇതിണ്റ്റെ അറ്റകുറ്റ പ്രവൃത്തി നടത്തി പ്രവര്‍ത്തനക്ഷമമാക്കുന്നതിന് മന്ത്രി ആശുപത്രി അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നുവെങ്കിലും ഇത് കടലാസില്‍ ഒതുങ്ങിയിരിക്കുകയാണ്. തകരാറിലായ ലിഫ്റ്റ് നന്നാക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാവത്തത് ഇവിടെയെത്തുന്ന രോഗികള്‍ക്ക് ദുരിതമാകുന്നു. ഇന്നലെ ഉച്ചയോടെ അസുഖത്തെത്തുടര്‍ന്ന് മരിച്ച കോട്ടിക്കുളം ബീച്ചിലെ പരേതനായ കുമാരണ്റ്റെ മകന് മോഹനണ്റ്റെ (55) മൃതദേഹമാണ് ബന്ധുക്കളും, ആശുപത്രി ജീവനക്കാരും ചേര്‍ന്ന് ചുമലിലേറ്റി താഴെയിറക്കിയത്. രണ്ടു ദിവസം മുമ്പ് അസുഖത്തെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച മോഹനന് ഐ സിയുവില്‍ ചികിത്സയിലായിരുന്നു. ആശുപത്രി കെട്ടിടത്തിലെ ആറാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ഐ സി യു വില്‍ ഇന്നലെ ഉച്ചയോടെയാണ് മോഹനന് മരിച്ചത്. ജനറല്‍ ആശുപത്രിയില്‍ എത്തി ആശുപത്രിയുടെ ശോച്യാവസ്ഥയും ദുരിതങ്ങളും മനസ്സിലാക്കിയ ആരോഗ്യമന്ത്രി ലിഫ്റ്റിണ്റ്റെ പ്രശ്നം പരിഹരിക്കുന്നതിന് നിര്‍ദ്ദേശം നല്‍കുകയും, രോഗികളെ മുകള്‍ നിലയിലേക്ക് എത്തിക്കുന്നതിനും, താഴെ എത്തിക്കുന്നതിനുമായുള്ള റാമ്പ് നിര്‍മ്മിക്കുമെന്ന് അറിയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ മന്ത്രിയുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കപ്പെടുകയോ, വാഗ്ദാനം നടപ്പിലാകുകയോ ഇതുവരെയുണ്ടായില്ല. നിര്‍മ്മാണത്തിലെ അശാസ്ത്രിയതയാണ് ലക്ഷങ്ങള്‍ ചിലവഴിച്ച് നിര്‍മ്മിച്ച ജനറല്‍ ആശുപത്രി കെട്ടിടവും ലിഫ്റ്റും രോഗികള്‍ക്ക് യഥാവിധം ഉപയോഗിക്കാന്‍ കഴിയാത്ത അവസ്ഥയിലായിരിക്കുന്നത്. രോഗികള്‍ക്ക് ഉപയോഗിക്കാനായി ലിഫ്റ്റ് നിര്‍മ്മിച്ചിട്ടുണ്ടെങ്കിലും ഇതിണ്റ്റെ അറ്റകുറ്റ പണികള്‍ യഥാസമയം നടത്താത്തതിനാല്‍ ഇതു ഇടയ്ക്കിടെ തകരാറിലാവുകയാണ്. ആവശ്യത്തിന് ഡോക്ടര്‍മാരും ജീവനക്കാരും ഇല്ലാത്തതും ആശുപത്രിയുടെ പ്രവര്‍ത്തനത്തെ സാരമായി ബാധിക്കുന്നുണ്ട്. പനി ക്ളിനിക്കില്‍ ഇന്നലെ രാവിലെ വാന്‍ തിരക്കാണ് അനുഭവപ്പെട്ടത്. രോഗികള്‍ മണിക്കൂറുകളോളം ഡോക്ടറേയും കാത്ത് പുറത്തു നില്ക്കുന്ന കാഴ്ചയാണ് ദൃശ്യമായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: