പറവൂര്‍: പറവൂരിന്റെ രാഷ്ട്രീയ സാമൂഹ്യ, വ്യാപാരസംഘടനാ മേഖലയില്‍ ഇന്നും നിറഞ്ഞു നില്ക്കുന്ന എസ്.ദിവാകരന് പിള്ളയുടെ സപ്തതി ഇന്ന് പറവൂര്‍ വ്യാപാരഭവനില്‍ വച്ച് ആഘോഷിക്കുന്നു. ചെറുപ്രായത്തിലെ ആര്‍എസ്എസ് പ്രവര്‍ത്തകനായി പെതുപ്രവര്‍ത്തന രംഗത്ത് എത്തിചേര്‍ന്ന ദിവാകരന്പിളള ജനസംഘത്തിലൂടെയാണ് രാഷ്ട്രീയ രംഗത്തേക്ക് പ്രവേശിച്ചത്. താലൂക്ക് ജില്ലാ നേതൃത്വങ്ങളില്‍ ദീര്‍ഘകാലം പ്രവര്‍ത്തിച്ചിട്ടുണ്ട്. അടിയന്തരവസ്ഥകാലത്ത് 16 മാസം ജയില്‍ ശിക്ഷയനുഭവിച്ചിട്ടുണ്ട്. പറവൂര്‍ മൂനിസിപ്പല്‍ തിരഞ്ഞെടുപ്പില്‍ ആദ്യമായി ബിജെപി സ്വതന്ത്രനായി കിടക്കേപ്രത്തുനിന്നും അദ്ദേഹം കൗണ്‍സിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
കേരള വ്യാപാരി വ്യവസായി വൈസ് പ്രസിഡന്റ് ട്രഷറര്‍ എന്നീ സ്ഥാനങ്ങള്‍ അലങ്കരിച്ചുകൊണ്ട് കഴിഞ്ഞ കാല്‍നൂറ്റാണ്ടുകാലമായി പ്രവര്‍ത്തിക്കുന്നു. 1987 മുതല്‍ 2011വരെ പറവൂര്‍ ടൗണ്‍ മര്‍ച്ചന്റ്സ് അസോസിയേഷന് പ്രസിഡന്റായിരുന്നു. ഈ കാലഘട്ടത്തിലാണ് പറവൂര്‍ വ്യാപാരഭവന് ഏകദേശം രണ്ടുലക്ഷം സ്ക്വയര്‍ഫീറ്റ് വിസ്ത്രീര്‍ണത്തില്‍ മനോഹരമായ ഒരു സൗധം പണിതീര്‍ത്തത് ആലുവ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഗ്രാമസേവാസമിതി, ബാലഭവന്, മാധവം, അകവൂര്‍ ഹൈസ്കൂള്‍ എന്നിവിടേയും സാരഥിയായിരിരുന്നിട്ടുണ്ട്. ചെറിയപ്പിള്ളി കേന്ദ്രമാക്കി പ്രവര്‍ത്തിച്ചുവന്നിരുന്ന അമ്പാടി സേവാസദനത്തിന്റെ പ്രസിഡന്റ് പദവി ഏറ്റെടുത്ത ശേഷം തന്റെ ആക്ഷീണ പ്രയത്നം ചെയ്തുകൊണ്ട് തൃക്കപുരത്ത് 3 നിലകളില്‍ അമ്പാടിസദനം പണിതീര്‍ക്കുകയും മെയ് 26-ാം തീയതി അതിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയും ചെയ്തു. നല്ലൊരു പ്രാസംഗികനും രാഷ്ട്രീയത്തിനും ജാതിചിന്തകള്‍ക്ക് അതീതനുമായി സമൂഹത്തിലെ മുഴുവന്‍ ജനത്തിനുവേണ്ടി മുഴുവന്‍ സമയവും മാറ്റിവച്ചിരിക്കുന്ന വ്യക്തിയാണ് എസ്.ദിവാകരന് പിള്ള നാളെ നടക്കുന്ന സപ്തതി ആഘോഷചടങ്ങില്‍ കെ.പി.ധനപാലന് എംപി, വി.ഡി.സതീശന് എംഎല്‍എ, എസ്.ശര്‍മ എംഎല്‍എ, ആര്‍എസ്എസിന്റെയും ബിജെപിയുടെയും പ്രമുഖനേതാക്കള്‍ ഉള്‍പ്പെടെ സമൂഹത്തിലെ ഒട്ടനവധിപേര്‍ എറ്റെടുക്കും. ഉച്ചയ്ക്ക് സ്നേഹവിരുന്നും ഒരുക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: