പള്ളുരുത്തി: കുമ്പളങ്ങി കോയബസാറില് പാലക്കല്‍ ഷാജിയുടെ ദുരൂഹമരണം ക്രൈം ബ്രാഞ്ച് ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ കുമ്പളങ്ങിയില്‍ പ്രതിഷേധ പ്രകടനം നടത്തി. കുടുംബത്തില്‍ ഉടലെടുത്ത കലഹത്തെത്തുടര്‍ന്ന് ഭാര്യയെ ഷാജി വെട്ടിപ്പരിക്കേല്‍പ്പിച്ചതിനുശേഷം സ്വയം കഴുത്തില്‍ മുറിവുണ്ടാക്കി ആത്മഹത്യക്കുശ്രമിക്കുകയായിരുന്നുവെന്നാണ് പോലീസ് ഭാഷ്യം. പരിക്കേറ്റ ഷാജിയെ നാട്ടുകാര്‍ ചേര്‍ന്ന് പെരുമ്പടപ്പിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും സ്ട്രച്ചറില്നിന്നും എഴുന്നേറ്റ് ഓടി ഷാജി കായലില്‍ ചാടി ആത്മഹത്യചെയ്യുകയായിരുന്നു. ഷാജിയുടെ കഴിത്തില് ആഴത്തിലേറ്റ മുറിവ് സ്വയം ഉണ്ടാക്കിയതല്ല മൂന്നാമതൊരാള്‍ ഷാജിയെ ആക്രമിച്ചതാവാമെന്ന് ബന്ധുക്കളും, ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികളും പരാതിപ്പെടുന്നു. ഇക്കാര്യങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞെങ്കിലും അവര്‍ മുഖവിലകൊടുത്തില്ലെന്നും ആക്ഷേപം ഉയര്‍ന്നു. മെയ് 6 നാണ് ഷാജി കായലില്‍ ചാടി ആത്മഹത്യചെയ്തത്. പ്രതിഷേധ പ്രകടനം ആന്റണിക്കോച്ചേരി ഉദ്ഘാടനം ചെയ്തു. എം.പി.ശിവദത്തന്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി.രത്തന്‍, ജോര്‍ജ്ജ് നെടുവേല, ആന്റണി അലോഷ്യസ് എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: