കാഠ്മണ്ഡു: നേപ്പാളില്‍ ഇടക്കാല തെരഞ്ഞെടുപ്പ് നടത്താനുള്ള പ്രധാനമന്ത്രി ബാബുറാം ഭട്ടാറായിയുടെ നടപടി ഭരണഘടനാ ലംഘനമാണെന്ന് കാണിച്ച് നേപ്പാളിലെ നേപ്പാളി കോണ്‍ഗ്രസുള്‍പ്പെടെയുള്ള പ്രമുഖ അഞ്ച് രാഷ്‌ട്രീയ പാര്‍ട്ടികള്‍ ബാബുറാമിന്റെ രാജി ആവശ്യപ്പെട്ടു രംഗത്തുവന്നു. ഇടക്കാല തെരഞ്ഞെടുപ്പ് നടത്താനായി പാര്‍ലമെന്റ് പിരിച്ചുവിട്ട ബാബുറായിയുടെ നടപടി ഏകപക്ഷീയമാണെന്നും അധികാരം പിടിച്ചെടുക്കാനുള്ള തന്ത്രമാണിതെന്നും ഇത് ജനങ്ങളില്‍ ജനാധിപത്യത്തിലുള്ള വിശ്വാസം നഷ്ടപ്പെടുന്നതിന് ഇടയാക്കുമെന്നും പ്രതിപക്ഷ പാര്‍ട്ടികള്‍ കുറ്റപ്പെടുത്തി. പാര്‍ലമെന്റ് പിരിച്ചുവിട്ടതിലൂടെ ജനങ്ങളുടെ ജനാധിപത്യ അവകാശങ്ങള്‍ അടിച്ചമര്‍ത്തിയതായും നേപ്പാളിലെ സര്‍വമതമായ ഭരണം അവസാനിച്ചുവെന്നും പ്രതിപക്ഷ പാര്‍ട്ടികള്‍ ചൂണ്ടിക്കാട്ടി. നേപ്പാളി കോണ്‍ഗ്രസ് വൈസ് ചെയര്‍മാന്‍ രാമചന്ദ്ര പൗഡിയാല്‍, സിപിഎന്‍-യുഎംഎല്‍ പ്രസിഡന്റ് ജലനാഥ് ഖാനാല്‍, രാഷ്‌ട്രീയ ജനതാ പാര്‍ട്ടി അദ്ധ്യക്ഷന്‍, മദേശി പീപ്പിള്‍സ് റൈറ്റ്സ് ഫോറം, നേപ്പാള്‍ നേതാവ് ഉപേന്ദ്ര യാദവ്. മദേശി പീപ്പിള്‍സ് റൈറ്റ്സ് ഫോറം, നേപ്പാള്‍ നേതാവ് ഉപേന്ദ്ര യാദവ്, മദേശി പീപ്പിള്‍സ് റൈറ്റ്സ് ഫോറം ഡെമോക്രാറ്റിക് നേതാവ് ശരത് സിംഗ് ഭണ്ഡാരി എന്നീ നേതാക്കള്‍ ഒപ്പിട്ട സംയുക്ത പ്രസ്താവനയിലാണ് പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ടത്. നിലവിലെ രാഷ്‌ട്രീയ പ്രതിസന്ധി അവസാനിപ്പിക്കാന്‍ പ്രധാനമന്ത്രി രാജിവയ്‌ക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
രാഷ്‌ട്രീയ പ്രതിസന്ധി രൂക്ഷമായതോടെയാണ് ബാബുറാം നേപ്പാള്‍ പാര്‍ലമെന്റ് പിരിച്ച് വിടാന്‍ നിര്‍ബന്ധിതനായത്. ഭരണഘടന രൂപവത്കരിക്കാനുള്ള സമയം ഞായറാഴ്ച അവസാനിച്ചിരുന്നു. തെരഞ്ഞെടുപ്പ് നവംബര്‍ 22 ന് നടത്തുമെന്നും ബാബുറാം അറിയിച്ചു. പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതുവരെ ബാബുറാം അധികാരത്തില്‍ തുടരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: