നയ്പിതാ: മ്യാന്മറുമായി ഇന്ത്യ 500 മില്യണ്‍ ഡോളറിന്റെ ഉടമ്പടി ഒപ്പ് വച്ചു. അതിര്‍ത്തിപ്രദേശങ്ങള്‍, വ്യോമയാനം എന്നീ മേഖലകളുടെ വികസനത്തിനായാണ് ഇരു രാജ്യങ്ങളും തമ്മില്‍ കരാര്‍ ഒപ്പിട്ടിരിക്കുന്നത്. ഇന്ത്യയിലെ എക്സ്പോര്‍ട്ട്-ഇംപോര്‍ട്ട് ബാങ്ക് ഒഫ് ഇന്ത്യയും മ്യാന്മര് ഫോറിന് ട്രേഡ് ബാങ്കുമായാണ് കരാറില്‍ ഒപ്പ് വച്ചത.
മ്യാന്മര് പ്രസിഡന്റ് തീന്സെയ്നുമായി പ്രധാനമന്ത്രി മന്മോഹന് സിംഗ് കൂടിക്കാഴ്ച നടത്തി. ഭീകരവാദവും അതിര്‍ത്തികടന്നുള്ള നുഴഞ്ഞുകയറ്റവും തടയാന്‍ ഇരുരാജ്യങ്ങളും കൈക്കോര്‍ക്കണമെന്ന് ഇരുനേതാക്കളും കൂടിക്കാഴ്ചയില്‍ ആവശ്യപ്പെട്ടു.
വ്യോമയാന മേഖലയിലെ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം ഉറപ്പാക്കുന്ന കരാര്‍, ഇരു രാജ്യങ്ങളുടെയും അതിര്‍ത്തി വികസനം സാധ്യമാക്കുന്ന കരാര്‍, ഇംഫാലില്‍ നിന്നും മ്യാന്മാറിലെ മണ്ഡലെയിലേക്കുള്ള ബസ് സര്‍വീസ് തുടങ്ങി 12 കരാറുകളാണ് ഇരു രാജ്യങ്ങളും തമ്മില്‍ ഒപ്പിട്ടത്.
മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി മ്യാന്മറിലെത്തിയ മന്മോഹന് സിംഗ് നാളെ ഇന്ത്യയിലേക്ക് മടങ്ങും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: