ആലുവ: അസംസ്കൃത സാധനങ്ങളുടെ വിലകുതിച്ചുയര്‍ന്നതോടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിലച്ചു. ഇതേതുടര്‍ന്ന് നിരമാണമേഖലയില് തൊഴിലാനായെത്തിയ അന്യസംസ്ഥാന തൊഴിലാളികളും തൊഴില്‍ രഹിതരായി തുടങ്ങു. ചിലരെല്ലാം നാട്ടിലേക്ക് മടങ്ങുമ്പോള്‍ മറ്റ് ചിലര്‍ പുതിയ തൊഴില്‍ മേഖലകണ്ടെത്താന്‍ ശ്രമിക്കുകയാണ്. ഒരു ചാക്ക് സിമന്റിന്റെ വില 360 രൂപയ്ക്ക് മുകളിലായാണ് ഉയര്‍ന്നിരിക്കുന്നത്. ഒരുലോഡ് മണലിന്റെ വില ഇപ്പോള്‍ 20000 രൂപയ്ക്ക് മുകളിലാണ്. പലപ്പോഴും പുഴമണല്‍ കിട്ടാനില്ല. അന്യസംസ്ഥാന തൊഴിലാളികള്‍ അധ്വാനിക്കുവാന്‍ തയ്യാറാണെങ്കിലും ഇവരില്‍ പലരും വിദഗ്ധ തൊഴിലാളികളല്ലെന്ന പ്രശ്നമുദിക്കുന്നുണ്ട്. കെട്ടിട നിര്മാണമറിയാവുന്ന മേസ്തിരിമാര്‍ക്കും ഡിമാന്റാണ്. കരാറുകാര്‍ ഏറെയുണ്ടെങ്കിലും തൊഴിലാളികള്‍ക്കൊപ്പം നിന്ന് ചേരുവകളും മറ്റും പറഞ്ഞുകൊടുത്ത് ജോലിചെയ്യിപ്പിക്കുവാന്‍ ഇവര്‍ക്ക് വേണ്ടത്രയറിയുകയുമില്ല. മേസ്തിരിമാര്‍ പലരും ഇപ്പോള്‍ പലയിടങ്ങളിലെ ജോലികള്‍ ഒരേസമയം ഏറ്റെടുക്കുകയാണ്. ഇവര്‍ ഇടയ്ക്കിടെ എത്തിനോക്കുകമാത്രമാണ് ചെയ്യുന്നത്. ഇവര്‍ക്കുള്ള കൂലിയാകട്ടെ 800 രൂപയായി ഉയരുകയും ചെയ്യുകയാണ്. പുതുതായി സ്ഥലം വാങ്ങി വീട് വയ്ക്കുന്നതിന്റെ ബുദ്ധിമുട്ട് കണക്കിലെടുത്ത് പലരും ഫ്ലാറ്റ് വാങ്ങാനാണ് താല്പര്യം കാണിക്കുന്നത്. ഫ്ലാറ്റ് നിര്‍മാതാക്കളും കാര്യമായ നിര്‍മാണ പ്രവര്ത്തനങ്ങളേറ്റെടുക്കുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: