കൊച്ചി: സംസ്ഥാനത്തെ നിരവധിപോലീസ് സ്റ്റേഷനുകളില്‍ പിടികിട്ടാപ്പുള്ളിയും അന്തര്‍ സംസ്ഥാന വാഹന മോഷണസംഘത്തിലെ മുഖ്യകണ്ണിയുമായ മണ്ണൂത്തി കൊഴുപ്പിള്ളി വട്ടേക്കാട്ടില്‍ വീട്ടില്‍ ജിമ്മന്‍ പ്രസാദ് എന്നറിയപ്പെടുന്ന പ്രസാദ് (39) ആണ് പിടിയിലായത്. ആലുവ ഡിവൈഎസ്പി ആര്.സലിമിന് ലഭിച്ച രഹസ്യ വിവരണത്തിന്റെ അടിസ്ഥാനത്തില്‍ ആലുവ പറവൂര്‍ റോഡേ, തട്ടാപടി ജംഗ്ഷന് സമീപം വച്ച് വ്യാജനമ്പര്പ്ലേറ്റുമായി മോഷ്ടിച്ചെടുത്ത ക്വാളീസ് കാറുമായാണ് പ്രതിയെ ആലുവ സിഐ എസ്.ജയകൃഷ്ണന്, ആലങ്ങാട് പോലീസ് സസ്ഇന്സ്പെക്ടര് എന്‍.എ.അനൂപ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്. പ്രതിയെ ജില്ലാ പോലീസ് മേധാവി കെ.പി.ഫിലിപ്പിന്റെ നേതൃത്വത്തില്‍ ചോദ്യം ചെയ്തതില്‍ നിന്നും പ്രതി തട്ടിച്ചെടുത്ത് വില്‍പ്പന നടത്തിയ മറ്റ് 6 കാറുകള്‍ കൂടി പോലീസ് കണ്ടെടുത്തു. മോഷണത്തിലൂടെയും തട്ടിപ്പിലൂടെയും കൈക്കലാക്കുന്ന വാഹനങ്ങല്‍ തമിഴ്നാട്ടില്‍ കൊണ്ടുപോയി വ്യാജ ആര്‍സി ബുക്കുകള്‍ നിര്‍മിച്ച് തമിഴ്നാട് രജിസ്ട്രേഷനില്‍ ഉള്ള വാഹനങ്ങളാക്കി മാറ്റി കേരളത്തില്‍ കൊണ്ടുവന്ന് എന്‍ഒസി സംഘടിപ്പിച്ച് മറിച്ച് വില്പന നടത്തുകയും സ്പിരിറ്റ് ലോബിക്ക് മറിച്ചുകൊടുക്കുകയും ചെയ്യുകയാണ് പതിവെന്നും പ്രതിയെ ചോദ്യം ചെയ്തതില്‍നിന്ന് വെളിവായിട്ടുണ്ട്. ഇപ്രകാരം നിര്‍മ്മിച്ച വ്യാജ ആര്‍സി ബുക്കുകളും മറ്റ് അനുബന്ധ റിക്കാര്‍ഡുകളും പ്രതിയില്‍ നിന്നും പോലീസ് കണ്ടെടുത്തിട്ടുണ്ട്. ഇയാള്‍ കേരളത്തിലും കര്‍ണാടകയിലുമായി 50 ഓളം കേസുകളില്‍ പിടികിട്ടാപ്പുള്ളിയാണ്. ഇയാള്‍ സഞ്ചരിച്ചിരുന്ന വാഹനത്തെ പോലീസ് സംഘം പിന്തുടരുന്നതായി അറിഞ്ഞ് വാഹനം ഉപേക്ഷിച്ച് ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ പോലീസ് പിന്തുടര്ന്ന് കീഴ്പ്പെടുത്തുകയായിരുന്നു. ഇന്നോവ തവേര, വാഗണ്‍ ആര്, റിറ്റ്സ് തുടങ്ങിയ മുന്തിയ ഇനം കാറുകള്‍ വില്‍പ്പനചെയ്ത് കൊടുക്കാമെന്ന് പറഞ്ഞ് ആളുകളെ സമീപിച്ച് വാഹനം കൈക്കളാക്കിയശേഷം വാഹനവുമായി നാട്ടില്‍ കൊണ്ടുപോയി മറിച്ച് വിറ്റ് ഒളിവില്‍ പോകുന്ന രീതിയിലും പ്രതി കുപ്രസിദ്ധനാണ്. അത്തരത്തില്‍ തട്ടിപ്പ് നടത്തിയ 6 വാഹനങ്ങള്‍ ഇത് കൂടാതെ പോലീസ് കണ്ടെടുത്തിട്ടുണ്ട്. സാമ്പത്തിക കുറ്റകൃത്യങ്ങളെ കൂടാതെ പിടിച്ചുപറി, ക്വട്ടേഷന്‍, മോഷണം എന്നിങ്ങനെ വിവിധ കേസുകളില്‍ പ്രതിയെ സംസ്ഥാനത്തിനകത്തും പുറത്തും അന്വേഷിച്ച് വരവെയാണ് പ്രതി പിടിക്കപ്പെട്ടത്. ഇയാളുടെ കൂട്ടാളിയും, അന്തര്‍ സംസ്ഥാന കുറ്റവാളികളുമായ മറ്റ്പ്രതികളെകുറിച്ച് പോലീസിന് സുപ്രധാനമായ സൂചനകള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. പോലീസുകാരായ ബിജു, ബിനോയ്, ജയകുമാര്‍ എന്നിവര്‍ അടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ സാഹസികമായി പിടികൂടിയത്. പ്രതി 1994ല്‍ ജൂനിയര്‍ മിസ്റ്റര്‍ കേരള, മൂന്ന് തവണ മിസ്റ്റര്‍ കാലിക്കറ്റ് യൂണിവേഴ്സിറ്റി, 1996ല്‍ ഇന്ത്യന്‍ നേവിയില്‍ ബോഡിബില്ഡേസ് സെലക്ഷനും ലഭിച്ചിട്ടുള്ളയാളാണ്.
അന്തര്‍ സംസ്ഥാന വാഹന മോഷ്ടാവ് പിടിയില്‍

പ്രതികരിക്കാൻ ഇവിടെ എഴുതുക: