Thursday, July 3, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ആര്‍ക്കു വേണ്ടി ഈ കേന്ദ്രഭരണം ?

Janmabhumi Online by Janmabhumi Online
May 27, 2012, 10:19 pm IST
in Vicharam
FacebookTwitterWhatsAppTelegramLinkedinEmail

ചരിത്രത്തിലില്ലാത്ത വിധം പെട്രോള്‍ വില കൂട്ടിയതിനെതിരെ പ്രതിഷേധം ശക്തമാവുകയാണ്‌. ഒറ്റയടിക്ക്‌ ഏഴര രൂപ ഒരു കാലത്തും ഒരു ലിറ്റര്‍ പെട്രോളിന്‌ കൂട്ടിയിട്ടില്ല. അതിനെതിരെ പ്രതിപക്ഷ പാര്‍ട്ടികളും അവരുടെ തൊഴിലാളി സംഘടനകളും മാത്രമല്ല എതിര്‍പ്പു പ്രകടിപ്പിച്ചത്‌. കോണ്‍ഗ്രസിന്റെ തൊഴിലാളി സംഘടനയായ ഐഎന്‍ടിയുസി ശക്തമായ പ്രതിഷേധത്തിലാണ്‌. 31ന്‌ നടക്കുന്ന പണിമുടക്കിലും ബന്ദിലും സഹകരിക്കുമെന്ന്‌ അവര്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. യുപിഎയിലെ ഘടകകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസ്‌ പെട്രോള്‍ വില വര്‍ധനവ്‌ അംഗീകരിക്കുന്നില്ല. ആ കക്ഷിയുടെ മുഖ്യമന്ത്രി മമതാ ബാനര്‍ജി നേരിട്ട്‌ സമരത്തിനിറങ്ങുന്നു. മറ്റൊരു ഘടകകക്ഷിയായ ഡിഎംകെയും വര്‍ധിപ്പിച്ച വില കുറയ്‌ക്കണമെന്നാവശ്യപ്പെട്ടു. 30ന്‌ അവരും തമിഴ്‌നാട്ടില്‍ സമരത്തിനിറങ്ങുകയാണ്‌. കോണ്‍ഗ്രസുകാരനായ കേരള മുഖ്യമന്ത്രി പോലും വിലക്കയറ്റം അംഗീകരിക്കുന്നില്ലെന്നാണ്‌ പരസ്യമായി പറഞ്ഞിരിക്കുന്നത്‌. എന്‍ഡിഎ മുഖ്യമന്ത്രിമാരെല്ലാം വിലക്കയറ്റത്തെ അപലപിച്ചു കഴിഞ്ഞു. എന്നിട്ടും വര്‍ധിപ്പിച്ച വില കുറയ്‌ക്കില്ലെന്ന ധിക്കാരമാണ്‌ കേന്ദ്രസര്‍ക്കാര്‍ കാട്ടുന്നത്‌. ആര്‍ക്കു വേണ്ടിയാണ്‌ ഈ ഭരണമെന്ന ചോദ്യം ഉയരുന്നത്‌ സ്വാഭാവികമാണ്‌.

പെട്രോള്‍ വില വര്‍ധനവിനെതിരെ പ്രതിഷേധം ശക്തമായപ്പോഴാണ്‌ വിദേശത്തായിരുന്ന വകുപ്പു മന്ത്രിയെ പ്രധാനമന്ത്രി ഉടന്‍ തിരിച്ചു വിളിച്ചത്‌. കേന്ദ്രമന്ത്രിസഭാ യോഗം ചേര്‍ന്നു. ഇളവു പ്രഖ്യാപിക്കുമെന്നു കരുതിയ ജനം ഇളഭ്യരായി. യോഗത്തിനു ശേഷമാണ്‌ പെട്രോള്‍ വില വര്‍ധന തത്കാലം പിന്‍വലിക്കില്ലെന്ന്‌ കേന്ദ്ര പെട്രോളിയം മന്ത്രി ജയ്പാല്‍ റെഡ്ഡി പ്രഖ്യാപിച്ചത്‌. രാജ്യാന്തര വിപണിയിലെ സ്ഥിതിഗതികള്‍ നിരീക്ഷിച്ച ശേഷം മാത്രമേ ഇക്കാര്യത്തില്‍ തീരുമാനമെടുക്കാനാകൂ എന്നും മന്ത്രി വ്യക്തമാക്കി. രൂപയുടെ മൂല്യത്തകര്‍ച്ചയും അന്താരാഷ്‌ട്രവിപണിയില്‍ അസംസ്കൃത എണ്ണവില വര്‍ദ്ധിച്ചതും രാജ്യത്തെ എണ്ണക്കമ്പനികള്‍ക്ക്‌ കനത്ത തിരിച്ചടി നല്‍കുകയാണ്‌. ഇത്തരമൊരു സാഹചര്യത്തില്‍ വിലവര്‍ദ്ധന ഒഴിവാക്കാന്‍ പറ്റാത്തതാണെന്ന മന്ത്രിയുടെ ന്യായം ആര്‍ക്കും ബോധ്യപ്പെടാത്തതാണ്‌. നിരക്ക്‌ കുറയ്‌ക്കാന്‍ കേന്ദ്രവും സംസ്ഥാനങ്ങളും യോജിച്ച്‌ നികുതിയിളവില്‍ സമവായത്തില്‍ എത്തണമെന്നാണ്‌ കേന്ദ്രസര്‍ക്കാര്‍ പറയുന്നത്‌. 30 ശതമാനം കേന്ദ്രവും 20 ശതമാനം സംസ്ഥാനവും എന്ന നിരക്കിലാണ്‌ നികുതി പങ്കിടുന്നത്‌. ഒരു ലിറ്റര്‍ പെട്രോളിന്‌ ഇത്‌ 30 രൂപയോളം വരും. ഇതു വേണ്ടെന്നു വയ്‌ക്കാന്‍ തീരുമാനിച്ചാല്‍ മതി. അതിന്‌ അഭിപ്രായ പ്രകടനത്തിന്റെ ആവശ്യമില്ല. സാധാരണക്കാരുടെ ജീവിതം ദുസ്സഹമാക്കുന്ന ഒരു തീരുമാനത്തിനും കൂട്ടുനില്‍ക്കില്ലെന്ന വാദം മുന്‍നിര്‍ത്തിയാണ്‌ തൃണമൂല്‍ കോണ്‍ഗ്രസ്‌ സര്‍ക്കാരിനെ എതിര്‍ക്കുന്നത്‌. എതിര്‍പ്പു തുടരുകയും തെറ്റായ നയങ്ങള്‍ ആവര്‍ത്തിക്കുകയും ചെയ്തു കൊണ്ടേയിരിക്കുന്നു. എണ്ണക്കമ്പനികളുടെ നഷ്ടം നികത്താനാണ്‌ നിരക്കു വര്‍ധനയെന്ന ന്യായം ശുദ്ധ അസംബന്ധമാണ്‌. എണ്ണക്കമ്പനികളുടെ കണക്കു പുസ്തകം പറയുന്നത്‌ നഷ്ടത്തിന്റെ കഥയല്ല. നേട്ടത്തിന്റെ ചരിത്രമാണ്‌.

അതേസമയം നിരക്ക്‌ കുറയ്‌ക്കാന്‍ സര്‍ക്കാരിന്റെ ഭാഗത്ത്‌ നിന്ന്‌ സമ്മര്‍ദ്ദമുണ്ടായിട്ടില്ലെന്ന്‌ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ആര്‍.എസ്‌. ബൂട്ടാല കഴിഞ്ഞ ദിവസം വ്യക്തമാക്കുകയും ചെയ്തിരിക്കുന്നു. എന്നാല്‍ രാജ്യാന്തരവിപണിയില്‍ അസംസ്കൃത എണ്ണവില കുത്തനെ ഇടിഞ്ഞതും രൂപയുടെ മൂല്യം മെച്ചപ്പെടുന്നതും നിരക്ക്‌ കുറയ്‌ക്കാന്‍ സഹായകമായ ഘടകങ്ങളാണെന്ന്‌ ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ്‌ ചെയര്‍മാന്‍ റോയി ചൗധരി വ്യക്തമാക്കിയിട്ടുണ്ട്‌. ക്രൂഡോയില്‍ ബാരലിന്‌ 140 ഡോളര്‍ വരെ എത്തിയ സന്ദര്‍ഭമുണ്ടായിരുന്നു. അന്നൊന്നും ഇന്നത്തെ പോലെ വില കൂട്ടിയില്ല. ഇപ്പോള്‍ 106 ഡോളറേ വിലയുള്ളൂ. രണ്ടു വര്‍ഷത്തിനകം 14 തവണയാണ്‌ വില കൂട്ടിയത്‌. ഇനി ഡീസലിന്റെയും പാചകവാതകത്തിന്റെയും വില വര്‍ധിപ്പിക്കാന്‍ ആലോചിക്കുകയും ചെയ്യുന്നു. മന്‍മോഹന്‍സിംഗിന്റെ ഭരണം ജനങ്ങള്‍ക്ക്‌ ശാപവും ഭാരവുമായി തീര്‍ന്നു. ഇതിന്‌ വഴി വച്ചതിന്റെ ഉത്തരവാദിത്വത്തില്‍ നിന്നും ഇടതുപക്ഷത്തിനും ഒഴിഞ്ഞു മാറാനാകില്ല. ഈ ഭരണത്തിന്റെ അന്ത്യത്തോടെ മാത്രമേ ജനങ്ങള്‍ക്ക്‌ രക്ഷ ലഭിക്കൂ.

മതംമാറ്റം കടുത്ത വെല്ലുവിളി

കഴിഞ്ഞവര്‍ഷം വരെ 6713 ഹിന്ദുക്കളെ ലൗജിഹാദിലൂടെ മതംമാറ്റിയെന്ന എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവന മുഴുവന്‍ കേരളീയരെയും ഇരുത്തി ചിന്തിപ്പിക്കേണ്ടതാണ്‌. ഈഴവാദി പിന്നാക്ക സമുദായംഗങ്ങളാണ്‌ ലൗജിഹാദിലൂടെ മതം മാറ്റപ്പെട്ടിട്ടുള്ളവരില്‍ ബഹുഭൂരിപക്ഷവും. ലൗജിഹാദിനെതിരെ ജാഗ്രത പുലര്‍ത്തേണ്ട സമയം അതിക്രമിച്ച്‌ കഴിഞ്ഞു. ഹിന്ദുക്കളിലെ ഐക്യമില്ലായ്മയാണ്‌ ലൗജിഹാദുകാര്‍ മുതലെടുക്കുന്നത്‌. കലാലയങ്ങളിലും സ്കൂളുകളിലും ഇത്തരം സംഭവങ്ങള്‍ വര്‍ധിക്കുകയാണ്‌. അധ്യാപകരും രക്ഷാകര്‍ത്താക്കളും സമൂഹവും ഇതിനെതിരെ ജാഗ്രത പുലര്‍ത്തണമെന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കുകയാണ്‌.

ചില മതവിഭാഗങ്ങള്‍ തങ്ങളുടെ അംഗബലം കൂട്ടി ആനുകൂല്യങ്ങള്‍ നേടിയെടുക്കുകയാണ്‌. ന്യൂനപക്ഷ സംഘടിത മതവിഭാഗങ്ങള്‍ ആനുകൂല്യങ്ങള്‍ നേടിയെടുക്കുമ്പോള്‍ നമ്മുടെ കണ്ണും മനസും അത്‌ കാണാതെ പോകുന്നതാണ്‌ പ്രധാന കുഴപ്പം. മറ്റുള്ളവര്‍ക്ക്‌ വേണ്ടി കൊടിപിടിക്കുകയും കൊല്ലുകയും ചാകുകയുമാണ്‌ നമ്മുടെ ജോലി. ഏത്‌ രാഷ്‌ട്രീയത്തില്‍ പ്രവര്‍ത്തിച്ചാലും സമുദായത്തിന്റെ താല്‍പര്യം സംരക്ഷിക്കാന്‍ തയാറാകണം. സംഘടിച്ചാല്‍ മാത്രമേ ഭൂരിപക്ഷ സമുദായത്തിന്‌ നിലനില്‍പുള്ളൂവെന്നും വെള്ളാപ്പള്ളി നടേശന്‍ അഭിപ്രായപ്പെട്ടിരിക്കുകയാണ്‌. എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ വെള്ളാപ്പള്ളി നടേശന്‍ ഇക്കാര്യം പല വേദികളിലും മറയില്ലാതെ വ്യക്തമാക്കിയിട്ടുണ്ട്‌. അദ്ദേഹം പറയുന്ന ഏറ്റവും ശരിയും നേരായതുമായ വസ്തുത സ്വന്തം സമുദായമെങ്കിലും ഉള്‍ക്കൊള്ളുന്നുണ്ടോ. ? ഉണ്ടെങ്കില്‍ ലൗജിഹാദെന്ന പേരില്‍ നടക്കുന്ന കാട്ടാളത്തം ആവര്‍ത്തിക്കാന്‍ കേരളത്തില്‍ അത്തരക്കാര്‍ക്ക്‌ ധൈര്യം കിട്ടുമോ. ? ആലോചിക്കേണ്ട വിഷയമാണ്‌. പെണ്ണു കെട്ടുന്നതിനും സന്താനോത്പാദനത്തിനും നിയന്ത്രണമില്ലാത്ത ഒരു സമുദായത്തിലുള്ളവരാണ്‌ ലൗജിഹാദെന്ന പേരില്‍ മതംമാറ്റം നടത്തുന്നത്‌. ഇതൊരു ഒറ്റപ്പെട്ട സംഭവമായി കാണാനാകില്ല. വന്‍വെല്ലുവിളിയായി തുടരുകയാണ്‌. ആയിരക്കണക്കിന്‌ യുവതികള്‍ കേരളത്തില്‍ കാണാതാകുന്നു. കണക്ക്‌ സര്‍ക്കാരിന്റെ പക്കലുണ്ട്‌. എന്തേ അന്വേഷിക്കുന്നില്ല. ? നിര്‍ബന്ധിച്ചും പ്രലോഭിപ്പിച്ചും മതം മാറ്റി സമുദായത്തിന്റെ അംഗബലം കൂട്ടാന്‍ നോക്കുന്നവര്‍ മതസൗഹാര്‍ദമല്ല, സംഘര്‍ഷമാണ്‌ ആഗ്രഹിക്കുന്നത്‌. അത്തരക്കാരെ കണ്ടെത്തി ശിക്ഷിക്കണം. കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന മതപരിവര്‍ത്തന കേന്ദ്രങ്ങള്‍ അടച്ചു പൂട്ടണം. അതിനുള്ള ആര്‍ജവം സര്‍ക്കാരിനുണ്ടോ. ? അതാണറിയേണ്ടത്‌.

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വീണ്ടും പ്രകോപനനീക്കവുമായി പാകിസ്ഥാൻ : ഇന്ത്യ തടഞ്ഞ ഡാം നിർമ്മാണം ആരംഭിക്കുന്നു ; ജലസംഭരണ ​​ശേഷി വർദ്ധിപ്പിക്കാനാണ് നീക്കം

India

ഏതെങ്കിലും മുസ്ലീങ്ങൾക്കെതിരെ കൈ ഉയർത്തുമോ ; അതിനുള്ള ധൈര്യമുണ്ടോ : ഇനി ഹിന്ദുക്കൾക്കെതിരെ ആരെങ്കിലും കൈ ഉയർത്തിയാൽ അവർ വെറുതെ പോകില്ല : നിതീഷ് റാണ

India

8,000 വർഷം പഴക്കമുള്ള പുരാതന നഗരത്തിന്റെയും, ക്ഷേത്രത്തിന്റെയും അവശിഷ്ടങ്ങൾ : മുസ്ലീം രാഷ്‌ട്രമായ സൗദിയിലെ മരുഭൂമിയിൽ മറഞ്ഞ് കിടന്ന അത്ഭുതം

India

ലൗ ജിഹാദിൽപ്പെട്ട് മതം മാറേണ്ടി വന്നു : ഇസ്ലാം ഉപേക്ഷിച്ച് 12 ഓളം പേർ തിരികെ ഹിന്ദുമതത്തിലേയ്‌ക്ക്

India

അതിർത്തിയിലെ ഓരോ ഇഞ്ചിലും ഇന്ത്യയ്‌ക്ക് ചാരക്കണ്ണുകൾ ; വിക്ഷേപിക്കുന്നത് 52 പ്രത്യേക പ്രതിരോധ ഉപഗ്രഹങ്ങൾ

പുതിയ വാര്‍ത്തകള്‍

N0.1 ആരോഗ്യം എന്നത് ഊതിവീർപ്പിച്ച ബലൂൺ; ആരോഗ്യ മന്ത്രി വീണ ജോർജ് രാജി വെക്കണം: ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ

സർക്കാരിനും ആരോഗ്യവകുപ്പിനും അടിയന്തര ശസ്ത്രക്രിയ വേണം; കോട്ടയം മെഡിക്കൽ കോളേജ് ദുരന്തം സർക്കാരിൻറെ ഗുരുതര വീഴ്ച: എൻ. ഹരി

ഏഷ്യാനെറ്റിൽ ഹൃദയസ്പർശിയായ പുതിയ പരമ്പര “മഴ തോരും മുൻപേ” ജൂലൈ 7-ന് ആരംഭിക്കുന്നു.

ധനകാര്യ വകുപ്പിന്റെ നിസഹകരണം; ശബരിമല വിമാനത്താവള പദ്ധതി വൈകുന്നു, സ്‌പെഷ്യല്‍ തഹസില്‍ദാര്‍ ഓഫീസിന് അനുമതി ലഭിച്ചില്ല

കയ്യിലുള്ളത് തന്നെ കൊടുക്കുന്ന ആളാണ് അദ്ദേഹം ; കക്കാനും പിടിക്കാനുമല്ല അദ്ദേഹം രാഷ്‌ട്രീയത്തിലേക്ക് പോയത് ; ടിനി ടോം

രക്ഷാപ്രവർത്തനം വൈകി; കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്നു വീണ് തലയോലപ്പറമ്പ് സ്വദേശിനി ബിന്ദുവിന് ദാരുണാന്ത്യം

പ്രജ്ഞാനന്ദയെ തോല്‍പിച്ച് ഗുകേഷ് ; മാഗ്നസ് കാള്‍സനും ഗുകേഷും മുന്നില്‍; ഗുകേഷ് ദുര്‍ബലനായ കളിക്കാരനെന്ന് മാഗ്നസ് കാള്‍സന്‍

മരിച്ചാൽ മതിയെന്ന് തോന്നിയ നാളുകൾ, ഏറെക്കാലം മദ്യത്തിന് അടിമയായി; ആമിർ ഖാൻ

ഇത് ചരിത്രം; ഡോ. സിസാ തോമസ് ചുമതലയേറ്റു, രജിസ്ട്രാർ അനിൽ കുമാറിന്റെ ലോഗിൻ ഐഡി സസ്പെൻ്റ് ചെയ്തു

കഥ എന്ന ചിത്രത്തിന്റെ ഓഡിയോ പ്രകാശനം നടന്നു.

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies