കൊച്ചി: നിര്‍ദ്ദിഷ്ട കൊച്ചി – മംഗലാപുരം, ബാംഗ്ലൂര്‍ ഗ്യാസ് പൈപ്പ് ലൈന്‍ പദ്ധതിയില്‍നിന്ന് കൃഷിഭൂമിയെയും ജനവാസ മേഖലയെയും ഒഴിവാക്കണമെന്നു ഗ്യാസ് പൈപ്പ്ലൈന് വിക്ടിംസ് ഫോറം. എറണാകുളം മുതല്‍ കാസര്‍കോടു വരെയുള്ള ഏഴു ജില്ലകളിലെ 1114 കിലോമീറ്റര്‍ ദൂരത്തില്‍ 20 മീറ്റര്‍ വീതിയിലാണു ഗ്യാസ് അതോറിറ്റി ഒാഫ് ഇന്ത്യ (ഗെയില്‍) ഭൂമി ഏറ്റെടുക്കുന്നത്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തു ഒപ്പിട്ട കരാറുമായി മുന്നോട്ടുപോകുകയാണ് സംസ്ഥാന സര്‍ക്കാര്‍. പദ്ധതിക്കു വേണ്ടി പരിസ്ഥിതി ആഘാത പഠനമോ സുതാര്യമായ ചര്‍ച്ചകളോ ഒന്നും ഇതുവരെ സര്‍ക്കാര്‍ നടത്തിയിട്ടില്ലെന്നും ഫോറം.
കേരളത്തില്‍ മാത്രം പദ്ധതിക്കു വേണ്ടി 4562 ഏക്കറോളം ഭൂമിയാണ് ഏറ്റെടുക്കുന്നത്. ഗ്യാസ് പൈപ്പ് ലൈന്‍ ആക്ട് പ്രകാരം ജനവാസ മേഖലയിലെ ഇത്തരം പദ്ധതികള്‍ക്കുവേണ്ടി ഉപയോഗിക്കരുതെന്നാണ്. എന്നാല്‍ പാനായിക്കുളം അല്‍ ഹുദ സ്കൂളിന്റെ ഗ്രൗണ്ട് രണ്ടായി മുറിച്ചാണ് പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നത്. പാലക്കാട് മലമ്പുഴ പാര്‍ക്കില്‍നിന്നും 30 മീറ്റര്‍ മാത്രം അകലെയാണ് ഗ്യാസ് പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നത്. എന്നാല്‍ സ്മാര്‍ട്ട് സിറ്റി പ്രദേശത്തു കൂടി പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നത് സ്മാര്‍ട്ട്സിറ്റി അധികൃതരുടെ ആവശ്യപ്രകാരം മാറ്റിക്കൊടുക്കുന്നതിന് തയ്യാറായ മുഖ്യമന്ത്രി സ്വന്തം കിടപ്പാടം നഷ്ടപ്പെടാതിരിക്കാന്‍ മാസങ്ങളായി സമരം നടത്തുന്നവരുടെ കാര്യം കൂടി പരിഗണിക്കണമെന്നും വിക്ടിംസ് ഫോറം ആവശ്യപ്പെട്ടു.
ഗ്യാസ് പൈപ്പ് ലൈന്‍ പദ്ധതിക്കു വേണ്ടി ജനവാസ മേഖലയെയും കൃഷിഭൂമിയെയും ഒഴിവാക്കണമെന്നാവശ്യപ്പെട്ടു റവന്യൂ ടവറിലുള്ള ഗെയിലിന്റെ ഓഫീസിലേക്കു ബഹുജന മാര്‍ച്ച് ്യൂനടത്തും. 29 ന് രാവിലെ പത്തു മണിക്ക് ഹൈക്കോടതി ജംഗ്ഷനില്‍നിന്നാരംഭിക്കുന്ന മാര്‍ച്ച് പി.രാജീവ് എംപി ഉദ്ഘാടനം ചെയ്യും. ഷാഫി പറമ്പില്‍ എംഎല്‍എ, ബി.ആര്.പി ഭാസ്ക്കര്‍, ഗീവര്‍ഗീസ് മാര്‍ കുറിലോസ് മെത്രാപ്പൊലീത്ത, പ്രേമ പിഷാരടി, വിദ്യ ദിനകര്‍, പി.കന്ദസ്വാമി എന്നിവരും പങ്കെടുക്കുമെന്നും വിക്ടിംസ് ഫോറം സംസ്ഥാന ജനറല്‍ കണ്‍വീനര്‍ റസാഖ് പാലേരി, ജില്ല കമ്മിറ്റിയംഗം ഷക്കീല്‍ മുഹമ്മദ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: