Wednesday, May 14, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

കോഴിക്കോട്‌ തളി മഹാക്ഷേത്രം

Janmabhumi Online by Janmabhumi Online
May 26, 2012, 10:11 pm IST
in Travel
FacebookTwitterWhatsAppTelegramLinkedinEmail

കോഴിക്കോട്‌ നഗരമദ്ധ്യത്തിലുള്ള പുണ്യ പുരാതനമായ മഹാക്ഷേത്രമാണ്‌ തളി ശിവക്ഷേത്രം. മലബാറിന്റെ പ്രതാപൈശ്വര്യങ്ങള്‍ക്ക്‌ നിദാനമായിരുന്ന വള്ളുവനാടും കോഴിക്കോടും. അതിന്റെ അധിപന്മാരുടെ ആരാധനാ മൂര്‍ത്തികളായിരുന്നു തിരുമാന്ധാംകുന്നിലമ്മയും തളി മഹേശ്വരനും. തളി മഹാക്ഷേത്രം ഇന്നും കോഴിക്കോട്‌ സാമൂതിരി രാജവംശത്തിന്റെ ആരാധനാലയമായി പരിലസിക്കുന്നു. പണ്ട്‌ കേരളത്തെ പല കഴകങ്ങളായി തിരിച്ചിരുന്നു. ക്രമസമാധാനപാലനത്തിനായി സൈന്യ സജ്ജീകരണവും നടന്നു. ഇതിന്റെ സങ്കേതമാണ്‌ തളി. തളികളുടെ അധിപന്മാര്‍ തളിയംതിരിമാര്‍. ഇവരാണ്‌ ക്ഷേത്രപരിപാലനം നടത്തിയിരുന്നത്‌. കോഴിക്കോടിന്റെ ആധിപത്യം കടത്തനാട്ടു രാജാവില്‍ നിന്നും സാമൂതിരി രാജാവിന്‌ ലഭിച്ചപ്പോള്‍ ക്ഷേത്രസംരക്ഷണം തളിയന്മാരില്‍ നിന്നും സാമൂതിരിയുടെ കൈകളിലെത്തുകയായിരുന്നു. ക്ഷേത്രങ്ങള്‍ സംരക്ഷിക്കുന്നതില്‍ സാമൂതിരി രാജാക്കന്മാര്‍ നിര്‍വ്വഹിച്ച പങ്ക്‌ നിസ്തൂലമാണ്‌. ശ്രീകോവിലില്‍ പ്രധാനമൂര്‍ത്തി ശിവന്‍ കിഴക്കോട്ട്‌ ദര്‍ശനമേകുന്നു. അതിന്റെ പുറത്തെ ഭിത്തി നിറയെ വര്‍ണ്ണപകിട്ടാര്‍ന്ന ശില്‍പങ്ങള്‍. ചുറ്റുംവിളക്കുമാടം. ചുറ്റമ്പലത്തിനകത്ത്‌ പടിഞ്ഞാറോട്ട്‌ ദര്‍ശനമായി ശ്രീകൃഷ്ണക്ഷേത്രം. രണ്ടു ധ്വജങ്ങള്‍ ഒന്ന്‌ മഹാദേവന്റെ മുന്നിലും മറ്റേത്‌ ശ്രീകൃഷ്ണന്റെ നടയിലുമാണ്‌. ഊട്ടുപുരയുണ്ട്‌. കിഴക്കും പടിഞ്ഞാറും വലിയഗോപുരങ്ങള്‍. ്ചുറ്റുമതിലിന്‌ പുറത്ത്‌ വലിയ കുളം. കുളക്കരയില്‍ ഗണപതിക്ഷേത്രവുമുണ്ട്‌. തേവാരത്തില്‍ ഗണപതി, തളിഗണപതി, തിരുമാന്ധാംകുന്ന്‌ ഭഗവതി, ശാസ്താവ്‌, നരസിംഹം, നാഗരാജാവ്‌, എരിഞ്ഞുപുരാന്‍, തിരുവളയനാട്‌ ഭഗവതി എന്നീ ഉപദേവതകള്‍ .വളയനാട്‌ ഭഗവതിയുടെ വാളും ചേരമന്‍ പെരുമാളിന്റെ വാളും ഇവിടെ വച്ച്‌ പൂജിച്ചിരുന്നു. ധാരയും പായസവും, പുഷ്പാഞ്ജലിയും പ്രധാന വഴിപാടുകള്‍. സാധാരണ നടത്തിവരുന്ന അപ്പം കൂടാതെ മഹാഗണപതിക്ക്‌ വിശേഷമായി ഉദായസ്തമനപൂജയും, അപ്പവും, കൂടാതെ നിത്യം ഗണപതിഹോമവുമുണ്ട്‌. നിത്യഗണപതിഹോമം ശാന്തിക്കാരന്‍ നിന്നുകൊണ്ടാണ്‌ നടത്തുന്നത്‌. ഇത്‌ ഇവിടുത്തെമാത്രം പ്രത്യേകത. ഹോമദ്രവ്യം ഗണപതി ഭഗവാന്റെ വായില്‍ നേരിട്ട്‌ അര്‍പ്പിക്കുന്നു എന്നാണ്‌ സങ്കല്‍പം. വാപരയുഗത്തിന്റെ അന്ത്യഘട്ടത്തില്‍ പരശുരാമന്‍ തപസ്സുചെയ്തതിന്റെ ഫലമായി ഉമാമഹേശ്വരന്‍ ജ്യോതിരൂപത്തില്‍ പ്രതൃക്ഷപ്പെട്ടു. ആ ജ്യോതിഷ്‌ ജ്യോതിര്‍ലിംഗമായി പരിണമിക്കുകയും പരശുരാമന്‍ പ്രതിഷ്ഠിക്കുകയും ചെയ്തു എന്നാണ്‌ ഐതിഹ്യം. അതേ ശിവലിംഗമാണ്‌ ഇപ്പോഴും ആരാധിക്കപ്പെടുന്നത്‌. കോഴിക്കോട്‌ സാമൂതിരി രാജാവ്‌ തളിയില്‍വെച്ച്‌ നടത്തിവന്നിരുന്ന രേവതിപട്ടത്താനം എന്ന വേദപണ്ഡിതസദസ്സ്‌ ചരിത്ര പ്രസിദ്ധമാണ്‌. തുലാമാസത്തിലെ രേവതിനാളില്‍ ആരംഭിച്ച്‌ ഏഴുദിവസം നീണ്ടുനില്‍ക്കുന്ന ഈ സദസ്സില്‍ സാംസ്കാരിക സാഹിത്യ പ്രതിഭകളെ ക്ഷണിച്ചുവരുത്തി അവരുടെ കഴിവുകള്‍ പരസ്യമായി പ്രകടിപ്പിക്കുവാന്‍ അവസരം ഒരുക്കുന്നു. അതില്‍ മികവ്‌ തെളിയിക്കുന്നവര്‍ക്ക്‌ ‘പട്ട’ സ്ഥാനം കല്‍പിച്ച്‌ ‘ദാനം’ നല്‍കി ആദരിച്ചുവന്നിരുന്നു. ഇപ്പോള്‍ രണ്ടുദിവസമാണ്‌ രേവതിനാളില്‍ പ്രത്യേക പൂജ നടക്കും. വേദപണ്ഡിതന്മാരെ ആദരിക്കുന്ന ചടങ്ങും ക്ഷേത്രത്തിലുണ്ട്‌. മിഥുനമാസത്തിലെ അനിഴം നക്ഷത്രത്തില്‍ പ്രതിഷ്ഠാദിനവും കര്‍ക്കിടത്തില്‍ വിശേഷാല്‍ ഗണപതി ഹോമവും ഭഗവതി സേവയും അവസാനദിവസം നൂറ്റിയെട്ട്‌ നാളീകേരം കൊണ്ടുള്ള അഷ്ടദ്രവ്യഗണപതി ഹോമവും ഉണ്ടാകും. വൃശ്ചികമാസത്തില്‍ മണ്ഡലകാലവും ധനുമാസത്തിലെ തിരുവാതിരയും നരസിംഹ ജയന്തിയും ശിവരാത്രിയും ഇവിടെ ആഘോഷിച്ചുവരുന്നു. മേട സംക്രമദിവസം കൊടിയേറി വിഷുക്കണികണ്ട്‌ എട്ടാം ദിവസം ആറാട്ടോടുകൂടി ഉത്സവം സമാപിക്കുന്നു.

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഓപ്പറേഷന്‍ സിന്ദൂര്‍:പ്രതിരോധ ഓഹരികള്‍ കുതിപ്പ് തുടരുന്നു; ആകാശ് മിസൈല്‍ നിര്‍മ്മാതാക്കളായ ഭാരത് ഡൈനാമിക്സിന് 11 ശതമാനം കുതിപ്പ്

Kerala

പൊലീസ് ചമഞ്ഞ് തട്ടിപ്പ് : എക്‌സൈസ് ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍

Kerala

കരിപ്പൂര്‍ വിമാനത്താവളത്തില്‍ 9 കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി

ഹാര്‍ട്ട് ബീറ്റ് കൂടണ് എന്ന ഗാനത്തിലെ രംഗം (ഇടത്ത്) ദിലീപിന്‍റെ ദോഹയിലെ സ്റ്റേജ് ഷോയില്‍ ഡയാന ഹമീദ്, നിഖില വിമല്‍ എന്നിവരോടൊപ്പം ദിലീപ് നൃത്തം ചെയ്യുന്നു (വലത്ത്)
Kerala

പ്രിന്‍സ് ആന്‍റ് ഫാമിലി….കാത്തിരിപ്പിനൊടുവില്‍ ദിലീപിന് മറ്റൊരു ഹിറ്റ്?

Kerala

ഭിന്നശേഷിക്കാരിയായ പ്രായപൂര്‍ത്തി ആകാത്ത പെണ്‍കുട്ടിയെ ഗര്‍ഭിണി ആക്കി: പ്രതിക്ക് ട്രിപ്പിള്‍ ജീവപര്യന്തവും പിഴയും

പുതിയ വാര്‍ത്തകള്‍

കോടഞ്ചേരിയില്‍ അപ്രതീക്ഷിത മലവെള്ളപ്പാച്ചില്‍,കുടുങ്ങിയത് 150 ലേറെ വിനോദ സഞ്ചാരികള്‍

മാധ്യമപ്രവര്‍ത്തകന്‍ കരണ്‍ ഥാപ്പര്‍ (ഇടത്ത്) ദ ഹിന്ദു എഡിറ്റര്‍ എന്‍.റാം (വലത്ത് നിന്നും രണ്ടാമത്)

മോദിയെ കുടുക്കാന്‍ ത്രീ ചാര്‍സോ ബീസ് ….മോദിയെ പുകഴ്‌ത്തി കുടുക്കിടാന്‍ ശശി തരൂരും കരണ്‍ ഥാപ്പറും എന്‍.റാമും ചേര്‍ന്ന് ഗൂഢാലോചന

തിരുവല്ലയില്‍ ബിവറേജസ് ഔട്ട്‌ലെറ്റിലും ഗോഡൗണിലും വന്‍ അഗ്നിബാധ, ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം

ശ്രീരാമന്‍ വെറും കഥയിലെ കഥാപാത്രമെന്ന രാഹുല്‍ ഗാന്ധിയുടെ യുഎസ് സര്‍വ്വകലാശാലയിലെ പ്രസംഗത്തിനെതിരെ കേസ് വാദം മെയ് 19ന്

താമരശേരിയില്‍ 2 വിദ്യാര്‍ഥികള്‍ കുളത്തില്‍ മുങ്ങി മരിച്ചു

വഞ്ചിയൂര്‍ കോടതിയിലെ ജൂനിയര്‍ അഭിഭാഷകയെ മര്‍ദ്ദിച്ച സീനിയര്‍ അഭിഭാഷകന്‍ ഒളിവില്‍

“പഹല്‍ഗാം ഭീകരരെ പിടിച്ചോ?”- ഇതായിരുന്നു പാകിസ്ഥാനെതിരെ യുദ്ധം ജയിച്ചപ്പോഴും ജിഹാദികള്‍ ചോദിച്ചത്; ഇപ്പോള്‍ അതിനും മറുപടിയായി

പാകിസ്ഥാനെ സഹായിച്ച തുർക്കി, അസർബൈജാൻ രാജ്യങ്ങളിലേയ്‌ക്ക് ഇനി ബുക്കിംഗ് ഉണ്ടാവില്ല : ബഹിഷ്ക്കരിച്ച് ഗുജറാത്തിലെ ടൂർ ഓപ്പറേറ്റർമാർ

ആന്‍ഡമാന്‍ കടലില്‍ കാലവര്‍ഷം എത്തി, കേരളത്തില്‍ വരും ദിവസങ്ങളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്‌ക്ക് സാധ്യത

മോദി സര്‍ക്കാരിനെ ശ്ലാഘിച്ചും കുത്തിയും ശശി തരൂര്‍; ഈ അഭ്യാസത്തിന്റെ അര്‍ത്ഥം എന്തെന്ന് സോഷ്യല്‍ മീഡിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies