ഗുവാഹത്തി: ആസാമില്‍ ബോംബ് സ്ഫോടനത്തില്‍ ഒരാള്‍ മരിച്ചു. ബിസിനസുകാരനായ എ. അഗര്‍വാളാണ് കൊല്ലപ്പെട്ടത്. ഉള്‍ഫാ ശക്തി കേന്ദ്രമായ തിന്‍സുകിയ ജില്ലയിലെ സെലാബരി മേഖലയിലാണ് സ്ഫോടനമുണ്ടായത്.
കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ഇന്ന് ആസാം സന്ദര്‍ശിക്കാന്‍ ഇരിക്കെയാണ് സംഭവം. ഒരു കോണ്‍ഗ്രസ് നേതാവിന്റെ വസതിക്ക് മുമ്പില്‍ സ്ഥാപിച്ചിരുന്ന ബോംബാണ് പൊട്ടിത്തെറിച്ചത്. ഒരു ദിവസത്തെ സന്ദര്‍ശനത്തിനാണ് സോണിയ എത്തുന്നത്. സോണിയയുടെ സന്ദര്‍ശനത്തില്‍ പ്രതിഷേധിച്ചു ഉള്‍ഫയുടെ ഒരു വിഭാഗം അസമില്‍ 12 മണിക്കൂര്‍ ബന്ദ് പ്രഖ്യാപിച്ചിട്ടുണ്ട്.
സംസ്ഥാനത്തെ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ മുന്നാം ഊഴത്തിന്റെ ഒന്നാം വാര്‍ഷികാഘോഷ ചടങ്ങില്‍ പങ്കെടുക്കാനാണ് സോണിയ എത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: