മുളന്തുരുത്തി: പെട്രോള്‍ വിലവര്‍ധനവില്‍ പ്രതിഷേധിച്ച് ബിജെപിയും ബിഎംഎസും പ്രതിഷേധമാര്‍ച്ചും റോഡ് ഉപരോധവും നടത്തി. കരവട്ടെകുരിശില്നിന്നും ആരംഭിച്ച മാര്‍ച്ച് ടൗണ്‍ ചുറ്റി പള്ളിത്താഴത്ത് പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചു. ഉപരോധസമരം യുവമോര്‍ച്ച ജില്ലാ സെക്രട്ടറി പി.എച്ച്.ശൈലേഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു. പെട്രോളിയം വിലവര്‍ധനവ് യുപിഎ സര്‍ക്കാരിന്റെ അന്ത്യം കുറിക്കപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു. തുടര്‍ന്ന് യോഗത്തില്‍ നേതാക്കളായ എ.ആര്.ഹരിദാസ്, പി.വി.ദുര്‍ഗപ്രസാദ്, ജി.ജി പേണാട്ടേല്‍, അരുണ്‍ കുമാര്‍, ടി.കെ.പരമേശ്വരന് തുടങ്ങിയവര്‍ സംസാരിച്ചു. മാര്‍ച്ചിന് പ്രകാശന് വേഴപ്പറമ്പ്, പി.എ.നടരാജന്, എം.സി.സജി, എസ്.മുരുകന്, സ്മിനു, കെ.ആര്.വിജയന്, ജോബി പി.ജോണ്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.
പെരുമ്പാവൂര്‍: കേരളത്തിലെ സാധാരണക്കാരന്റെ നട്ടെല്ലൊടിക്കുന്ന രീതിയില്‍ അടിക്കടിയുണ്ടാകുന്ന പെട്രോള്‍ വിലവര്‍ധനവില്‍ പ്രതിഷേധിച്ച് ഭാരതീയ മസ്ദൂര്‍ സംഘം പെരുമ്പാവൂര്‍ മേഖലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധ റാലി നടത്തി. പെട്രോള്‍ വിലവര്‍ധിപ്പിച്ചതിന് പിന്നാലെ ഡീസലിനും പാചകവാതകത്തിനും വില കൂടാനുള്ള നീക്കം ഉപേക്ഷിക്കണമെന്നും പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. ബിഎംഎസ് മേഖലാ ഓഫീസ് പരിസരത്തുനിന്നും ആരംഭിച്ച റാലി ടൗണ്‍ ചുറ്റി യാത്രിനിവാസ് പരിസരത്ത് സമാപിച്ചു.
നൂറുകണക്കിന് ബിഎംഎസ് പ്രവര്‍ത്തകര്‍ അണിനിരന്ന പ്രതിഷേധറാലിക്ക് മേഖലാ പ്രസിഡന്റ് അഡ്വ. കെ.സി.മുരളീധരന്, മേഖലാ സെക്രട്ടറി പി.ഇ.വിജയന്, ഖജാന്‍ജി എം.എ.ഷാജി, മോട്ടോര്‍ തൊഴിലാളി സംഘം മേഖലാ പ്രസിഡന്റ് മണി തുടങ്ങിയവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: