വാഷിംഗ്ടണ്‍: യുഎസ് നാവികസേനയുടെ ആണവ മുങ്ങിക്കപ്പലിന് തീപിടിച്ച് ഏഴ് പേര്‍ക്ക് പരിക്കേറ്റതായി നാവികസേനാ വൃത്തങ്ങള്‍ വ്യക്തമാക്കി. യുഎസ്എസ് മിയാമി എന്ന ആണവ മുങ്ങിക്കപ്പലിനാണ് തീപിടിത്തമുണ്ടായത്. പോര്‍ട്സ്മൗത്ത് നേവല്‍ ഷിപ്പ് യാര്‍ഡില്‍ നങ്കൂരമിട്ടിരുന്ന കപ്പലിലാണ് തീപിടിത്തമുണ്ടായത്. അതേസമയം, കപ്പലിന്റെ ആണവ റിയാക്ടറിനെ തീപിടിത്തം ബാധിക്കാത്തത് വന്‍ ദുരന്തം ഒഴിവാക്കിയതായി നാവികസേനാ കമാന്‍ഡര്‍ വെളിപ്പെടുത്തി.
പരിക്കേറ്റവരില്‍ മൂന്ന് പേര് പോര്‍ട്സ്മൗത്ത് നേവല്‍ ഷിപ്പ് യാര്‍ഡിന്റെ അഗ്നിശമന സേനാംഗങ്ങളും രണ്ട് പേര് കപ്പലിലെ ഉദ്യോഗസ്ഥരും മറ്റു രണ്ടുപേര്‍ രക്ഷാപ്രവര്‍ത്തകരുമാണ്. ഇവരെ പ്രാഥമിക ചികിത്സക്കായി അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ അപകട കാരണം ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി നാവികസേന അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: