കാഞ്ഞങ്ങാട്:കേന്ദ്രസര്‍ക്കാരിണ്റ്റെ പെട്രോള്‍ വിലവര്‍ദ്ധനയ്ക്കെതിരെ ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ജില്ലയില്‍ പൂര്‍ണ്ണമായിരുന്നു. വിലവര്‍ദ്ധനയ്ക്കെതിരെ ജില്ലയില്‍ ഉടനീളം പ്രകടനങ്ങളും പ്രതിഷേധ യോഗങ്ങളും നടന്നു. കാസര്‍കോട് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ തീവണ്ടി തടഞ്ഞ് റെയില്‍ ഉപരോധിച്ചു. പരപ്പയില്‍ ഹര്‍ത്താല്‍ ആഹ്വാനം ചെയ്ത ബിജെപിപ്രവര്ത്തകര്ക്കെതിരെ എസ്ഡിപിഐ-എന്‍ഡിഎഫ് സംഘം നടത്തിയ അക്രമത്തില്‍ ൫ പേര്‍ക്ക് പരിക്കേറ്റു. ഇവരെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹൊസങ്കടി, ഉപ്പള, മജീര്‍പള്ള, പൈവെളിഗെ, കുമ്പള, ഇടനീര്‍, മൗവ്വാര്‍, ബദിയഡുക്ക, പെര്‍ള, മുള്ളേരിയ, നീലേശ്വരം, മാവുങ്കാല്‍ തുടങ്ങിയ സ്ഥലങ്ങളില്‍ പെട്രോള്‍ വിലവര്‍ദ്ധനക്കെതിരെ പ്രതിഷേധ പ്രകടനങ്ങളും വിശദീകരണ യോഗങ്ങളും നടന്നു. കാസര്‍കോട് നഗരത്തില്‍ നടന്ന പ്രതിഷേധ പ്രകടനത്തിന് ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ.കെ ശ്രീകാന്ത്, മണ്ഡലം പ്രസിഡണ്ട് പി രമേശ്, യുവമോര്‍ച്ച ജില്ലാ പ്രസിഡണ്ട് വിജയകുമാര്‍ റൈ, യുവമോര്‍ച്ച ജില്ലാ സെക്രട്ടറി എ പി ഹരീഷ്, മഹിളാ മോര്‍ച്ച ജില്ലാ ട്രഷറര്‍ ബബിതാ നായക്, യുവമോര്‍ച്ച മണ്ഡലം പ്രസിഡണ്ട് ഹരീഷ് നാരമ്പാടി, പി ആര് സുനില്‍, യുവമോര്‍ച്ച കാസര്‍കോട് മുന്‍സിപ്പാലിറ്റി സെക്രട്ടറി കെ എന്‍ വേണുഗോപാലന്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി. തുടര്‍ന്ന് വിശദീകരണ യോഗവും നടന്നുമാവുങ്കാലില് അജാനൂറ്‍ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധ പ്രകടനത്തിന് പഞ്ചായത്ത് ജനറല്‍ സെക്രട്ടറി എ.കെ.സുരേഷ്, ട്രഷറര്‍ വി.കെ.ഉണ്ണികൃഷ്ണന്, യുവമോര്‍ച്ച കാഞ്ഞങ്ങാട് മണ്ഡലം സെക്രട്ടറി നിതീഷ് തുടങ്ങിയവര്‍ നേതൃത്വം നല്കി. ഉപ്പള നയാബസാറില്‍ നിന്നും തുടങ്ങിയ പ്രതിഷേധ പ്രകടനം ഉപ്പള ടൗണില്‍ സമാപിച്ചു. ബി ജെപി മഞ്ചേശ്വരം മണ്ഡലംപ്രസിഡണ്ട് കെ പി വത്സരാജ് പൊതുയോഗം ഉദ്ഘാടനം ചെയ്തു. യുവമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി പി എം ആദര്‍ശ് അദ്ധ്യക്ഷത വഹിച്ചു. മംഗല്‍പ്പാടി പഞ്ചായത്ത്പ്രസിഡണ്ട് വസന്തമയ്യ, രോഹിത് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. നീലേശ്വരം നഗരത്തില്‍ നടന്ന പ്രതിഷേധ പ്രകടനത്തിന് തൃക്കരിപ്പൂറ്‍ നിയോജകമണ്ഡലം പ്രസിഡണ്ട് ടി രാധാകൃഷ്ണന്, നീലേശ്വരം നഗരസഭാ സെക്രട്ടറി പി യു വിജയകുമാര്‍, തൃക്കരിപ്പൂറ്‍ മണ്ഡലം ട്രഷറര്‍ പി വി സുകുമാരന്‍, വെങ്ങാട്ട് കുഞ്ഞിരാമന് തുടങ്ങിയവര്‍ നേതൃത്വം നല്കി. തുടര്‍ന്ന് മാര്‍ക്കറ്റ് ജംഗ്ഷനില്‍ പൊതുയോഗം നടന്നു. പൊതുയോഗത്തില്‍ മണ്ഡലം പ്രസിഡണ്ട് ടി.രാധാകൃഷ്ണന്, പി.യു.വിജയകുമാര്‍, വി.കൃഷ്ണകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. യുവമോര്‍ച്ച കാസര്‍കോട് മണ്ഡലം കമ്മിറ്റിയുടെനേതൃത്വത്തില്‍ നടന്ന റെയില്‍ ഉപരോധത്തിന് യുവമോര്‍ച്ച കാസര്‍കോട് ജില്ലാ പ്രസിഡണ്ട് വിജയകുമാര്‍ റൈ, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ എ പി ഹരീഷ്, ടി. എം ആദര്‍ശ്, കാസര്‍കോട് മണ്ഡലം പ്രസിഡണ്ട് ഹരീഷ് നാലമ്പാടി, മഞ്ചേശ്വരം മണ്ഡലം പ്രസിഡണ്ട് നവീന്‍ മജാല്‍, കാസര്‍കോട് മണ്ഡലം സെക്രട്ടറി പി ആര് സുനില്‍, ബിജെപി കാസര്‍കോട് മണ്ഡലം സെക്രട്ടറി എം സുധാമ, ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ കെ ശ്രീകാന്ത് തുടങ്ങിയവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: