കൊച്ചി: നാല് ദിവസം നീണ്ടുനില്‍ക്കുന്ന എബിവിപി ദേശീയ നിര്‍വാഹകസമിതിക്ക് എറണാകുളത്ത് ഉജ്വല തുടക്കം. നിര്‍വാഹകസമിതിയില്‍ പങ്കെടുക്കാന്‍ എത്തിയ ദേശീയ പ്രസിഡന്റ് പ്രൊഫ. മിലിന്ദ് മറാത്തെയെയും ജനറല്‍ സെക്രട്ടറി ഉമേഷ് ദത്തിനെയും സംസ്ഥാന സെക്രട്ടറി എം. അനീഷ്കുമാര്‍ മാല ചാര്‍ത്തി സ്വീകരിച്ചു. തുടര്‍ന്ന് കേരളീയ രീതിയില്‍ വാദ്യമേളങ്ങളോടെ സമ്മേളനവേദിയിലേക്ക് ആനയിച്ചു. എബിവിപി വിദ്യാര്‍ത്ഥിനികള്‍ പ്രതിനിധികളെ തിലകമണിയിച്ചാണ് സ്വീകരിച്ചത്.
ശ്രീനാരായണ ഗുരുദേവന്റെ ചിത്രത്തില്‍ ദേശീയ പ്രസിഡന്റും ജനറല്‍ സെക്രട്ടറിയും പുഷ്പാര്‍ച്ചന നടത്തി. തുടര്‍ന്ന് പ്രൊഫ. മിലിന്ദ് മറാത്തെ ഭദ്രദീപം കൊളുത്തി സമ്മേളനം ഔപചാരികമായി ഉദ്ഘാടനംചെയ്തു. എബിവിപിയുടെ നേപ്പാളിലെ പ്രവര്ത്തനമണ്ഡലിയായ പ്രാഗിക് വിദ്യാര്‍ത്ഥി പരിഷത്തിന്റെ ദീപക് അധികാരി സമ്മേളനത്തിലെ ശ്രദ്ധാകേന്ദ്രമായിരുന്നു. വിവിധ സംസ്ഥാനങ്ങളില്‍നിന്നായി 250 ഓളം പ്രതിനിധികള്‍ പങ്കെടുക്കുന്നുണ്ട്. ഇന്ന് രാവിലെ 11 ന് ആര്‍എസ്എസ് അഖിലഭാരതീയ സഹസമ്പര്‍ക്ക പ്രമുഖ് അരുണ്‍കുമാര്‍ കാശ്മീര്‍ പ്രശ്നത്തെക്കുറിച്ച് പ്രസംഗിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: