വാഷിംങ്ങ്ടണ്: യു.എസ്.എമ ബിന്‍ലാദനെ കണ്ടെത്താന്‍ സഹായിച്ച ഡോക്ടറെ തടവിലാക്കിയ പാക്കിസ്ഥാന്റെ നടപടിക്കെതിരെ അമേരിക്കയുടെ ശക്തമായ വിര്‍ശനം. ആരോഗ്യപരമായി അവശത അനുഭവിക്കുന്ന ഡോ.ഷക്കീല്‍ അഫ്രീദിയെ അറസ്റ്റ് ചെയ്ത പാക്കിസ്ഥാന്റെ നടപടി അടിസ്ഥാനരഹിതമാണെന്നും ഇത് അധികൃതരുമായി ചര്‍ച്ച ചെയ്യുമെന്നും അമേരിക്ക വ്യക്തമാക്കി.
യു.എസ്.എമ ബിന്‍ ലാദനെ കണ്ടെത്താന്‍ അമേരിക്കയെ സഹായിക്കുന്ന ആരും പാക്കിസ്ഥാന് സര്‍ക്കാരിന് എതിരല്ലെന്നും മറിച്ച് ഭീകരസംഘടനയായ അല്‍ഖ്വയ്ദയെ എതിര്‍ക്കുന്നവരാണെന്നും പെന്റഗണ്‍ പ്രസ് സെക്രട്ടറി ജോര്‍ജ്ജ് ലിറ്റില്‍ പറഞ്ഞു. മാപ്പ് പറഞ്ഞ് അഫ്രീദിയെ ഉടന്‍ വിട്ടയക്കണമെന്ന് ചില അമേരിക്കന്‍ സെനറ്റര്‍മാരും പാക്കിസ്ഥാനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
അമേരിക്കന്‍ ചാരസംഘടനയായ സിഐഎ യുടെ നിര്‍ദ്ദേശമനുസരിച്ച് അബോട്ടാബാദില്‍ ഡോ. ഷക്കീല്‍ നടത്തിയ വ്യാജ പ്രതിരോധകുത്തിവയ്പ്പിലൂടെ ശേഖരിച്ച ഡിഎന്‍എ സാമ്പിളാണ് യു.എസ്.എമ ബിന്‍ ലാദനെയും കുടുംബാംഗങ്ങളെയും കണ്ടെത്താന്‍ അമേരിക്കയെ സഹായിച്ചത്. അഫ്രീദി രാജ്യത്തിന്റെ പരമാധികാരത്തിനെതിരെ പ്രവര്‍ത്തിച്ചു എന്ന് ചൂണ്ടിക്കാട്ടി പാക്കിസ്ഥാന് കോടതി അദ്ദേഹത്തിന് 33 വര്‍ഷം ജയില്‍ ശിക്ഷ വിധിക്കുകയായിരുന്നു.
പാക്കിസ്ഥാന് നല്കുന്ന സാമ്പത്തിക സഹായം കുറയ്ക്കാന്‍ അമേരിക്ക തീരുമാനിച്ചതിന് പിന്നാലെയാണ് അഫ്രീദിയെ തടവിലാക്കുന്നത്. പാക്കിസ്ഥാനെതിരെ കൂടുതല്‍ നടപടിക്ക് അമേരിക്കയെ പ്രേരിപ്പിക്കുന്ന ഘടകമായാണ് ഇത് വിലയിരുത്തപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: