വാഷിങ്ടണ്‍: എയര്‍ ഇന്ത്യയുടെ വിമാന ശ്രേണിയിലേക്ക് ഇനി ബോയിംഗ് 787 ഡ്രീംലൈനര്‍ വിമാനം കൂടി വരുന്നു. ഇതിന്റെ ആദ്യത്തെ പരീക്ഷണ പറക്കല്‍ അമേരിക്കയിലെ സൗത്ത് കരോലിനയില്‍ നടന്നു. പരീക്ഷണം വിജയകരമായിരുന്നു എന്ന് വിമാന നിര്‍മ്മാണ കമ്പനി അറിയിച്ചു.
ടെക്സസില്‍ എയര്‍ ഇന്ത്യ വിമാനത്തിന്റെ പെയിന്റിങ് ജോലികള്‍ക്കായി വിട്ടിരിക്കുകയാണെന്നും കമ്പനി വൃത്തങ്ങള്‍ അറിയിച്ചു. സൗത്ത് കരോലിന പ്ലാന്റില്‍ നിര്‍മ്മിക്കുന്ന ആദ്യത്തെ ഡ്രീം ലീനിയര്‍ വിമാനമാണിത്. 2012 മധ്യത്തോടു കൂടി ഇത് എയര്‍ ഇന്ത്യയുടെ ഭാഗമാകും എന്നാണ് കമ്പനി അറിയിച്ചിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: