വാഷിങ്ടണ്‍ : അഫ്ഗാനിസ്ഥാനില്‍ ഇപ്പോള്‍ നടക്കുന്ന യുദ്ധം 2014 അവസാനിപ്പിക്കാന്‍ കഴിയുമെന്നാണ് തന്റെ പ്രത്യാശയെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമ പറഞ്ഞു. അഫ്ഗാനില്‍ സുരക്ഷിതമായ ഒരു ഭരണം കൊണ്ടുവരികയാണ് അമേരിക്കയുടെ ലക്ഷ്യം എന്ന് ഒബാമ കൂട്ടിച്ചേര്‍ത്തു.
ചിക്കാഗോയില്‍ നടക്കുന്ന നാറ്റോ ഉച്ചകോടിയില്‍ അഫ്ഗാനിസ്ഥാനില്‍ താന്‍ നടപ്പിലാക്കുന്ന പദ്ധതികളെ കുറിച്ച് വിശദീകരിക്കുകയായിരുന്നു ഒബാമ. ഒസാമ ബിന്ലാദന് അഫ്ഗാന് ഇപ്പോള്‍ ഒരു ഭീഷണിയല്ല. അല്‍-ക്വയ്ദ പരാജയത്തിന്റെ പാതയിലാണെന്നും ഒബാമ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: