ഏലൂര്‍: മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ലിസി ജോര്‍ജിന്റെ നേതൃത്വത്തില്‍ മഞ്ഞുമ്മല്‍ ഭാഗത്തേക്ക് മാത്രം വാട്ടര്‍ അതോറിറ്റിയുടെ കണക്ഷന് പ്രത്യേകമായി നല്കാന് വിഫലശ്രമം. വന്‍ പ്രതിഷേധത്തെത്തുടര്‍ന്ന് ശ്രമം നിര്‍ത്തിവെച്ചു. ഏലൂരിന്റെ മിക്ക ഭാഗങ്ങളിലും കഴിഞ്ഞ 17 ദിവസമായി മാലിന്യം നിറഞ്ഞതോ ദുര്ഗന്ധപൂരിതമായതോ ആയ വെള്ളമായിരുന്നു ലഭിച്ചിരുന്നത്. വാട്ടര്‍ അതോറിറ്റി ആലവും ക്ലോറിനും വിതറിയ ജലമാണ് നല്‍കുന്നത്. ഇത് അണുവിമുക്തമാണ്, മാലിന്യമുക്തമല്ല.
വടക്കുംഭാഗത്തെ ജനങ്ങള്‍ക്ക് ഫാക്ട് നല്‍കിവരുന്ന ദുര്‍ഗന്ധ വെള്ളവും മഞ്ഞുമ്മല്കാര്ക്ക് വാട്ടര്‍ അതോറിറ്റി ജലവുമെന്നതാണ് നാട്ടുകാരെ ക്ഷുഭിതരാക്കിയത്. വടക്കുംഭാഗത്തെയും നാറാണം ഭാഗത്തെയും നാട്ടുകാര്‍ പരിസ്ഥിതി പ്രവര്‍ത്തകരോടൊപ്പം ഫാക്ട് ട്രെയിനിംഗ് സ്കൂളിനടുത്ത് വാല്‍വിന് സമീപം റോഡ് കുഴിക്കുന്നത് തടഞ്ഞ് പ്രതിഷേധിച്ചു. തുടര്‍ന്ന് ഏലൂര്‍ എസ്ഐ ദിനേശിന്റെ നേതൃത്വത്തില്‍ പോലീസ് എത്തി ചര്‍ച്ച നടത്തി. തുടര്‍ന്ന് രണ്ട് തരത്തില്‍ ജലവിതരണം വേണ്ടെന്ന് തീരുമാനിച്ചു. വാല്‍വ് കണ്ടെത്താനുള്ള വലിയ കുഴി അടപ്പിച്ചു. ചര്‍ച്ചയില്‍ ലിസി ജോര്‍ജ്, ഏലൂര്‍ ഗോപിനാഥ്, ആദംകുട്ടി, ഉസ്മാന് കോയ, സാമുവല്‍ എന്നിവരും സന്നിഹിതരായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: