കൊച്ചി: ആധുനിക കാലത്തെ ഉന്നത വിദ്യാഭ്യാസത്തിന്റേയും വിവിധ തൊഴിലുകളിലുള്ള പുത്തന്‍ സാധ്യതകളെയും കുറിച്ച് മാതാപിതാക്കളില്‍ കൂടി അവബോധം സൃഷ്ടിക്കുന്നതിന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസിന്റെ നേതൃത്വത്തില്‍ സിവില്‍ സ്റ്റേഷന് ജീവനക്കാര്‍ക്ക് പവര്‍പോയിന്റ്-വീഡിയോ പരീശീലനം നല്കി. ജൂനിയര്‍ എംപ്ലോയ്മെന്റ് ഓഫീസര്‍ ബെന്നിമാത്യു വിവിധ വിഷയങ്ങളുടെ സാധ്യതകളെ കുറിച്ച് ക്ലാസ് എടുത്തു.
എസ്എസ്എല്‍സി, പ്ലസ്-ടു, ഡിഗ്രി വിദ്യാര്‍ഥികള്‍ക്ക് പഠനശേഷം സ്വീകരിക്കാവുന്ന, പുതുതലമുറയ്ക്കനുയോജ്യമായ കോഴ്സുകള്‍, തൊഴിലധിഷ്ഠിത കോഴ്സുകളുടെ എന്‍ട്രന്‍സ് പരീക്ഷകള്‍, വിവിധ പൊതുമേഖല-സംസ്ഥാന-കേന്ദ്രസര്‍ക്കാരിന്റെ സര്‍വീസുകളിലേക്കുള്ള ജോലി സാധ്യതകള്‍ തുടങ്ങിയ വിഷയങ്ങളില്‍ മാതാപിതാക്കള്‍ക്കും കുട്ടികള്‍ക്കും ഒരു പോലെ അവബോധം സൃഷ്ടിക്കുന്നതിനാണ് ക്ലാസ് നടന്നത്.
ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വൊക്കേഷണല്‍ ഗൈഡന്‍സ് വിഭാഗം സംഘടിപ്പിച്ച പരിശീലന പരിപാടി ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ എം.എന്‍.പ്രഭാകരന് ഉദ്ഘാടനം ചെയ്തു. വൊക്കേഷണല്‍ ഗൈഡന്‍സ് ഓഫീസര്‍ പി.എസ്.റഷീദ് അദ്ധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: