കൊച്ചി: ജില്ലയുടെ കിഴക്കന്‍ മേഖലയിലുള്ള ജനങ്ങള്‍ക്ക് കൊച്ചി നഗരത്തിലേക്ക് എത്തുന്നതിനുള്ള പ്രധാന പാതയായ ഇടപ്പള്ളി-മൂവാറ്റുപുഴ റോഡ് സംസ്ഥാനപാതയായി ഉയര്‍ത്തുന്നതിന് നടപടി സ്വീകരിക്കുമെന്ന് പൊതുമരാമത്ത് മന്ത്രി വി.കെ.ഇബ്രാഹിംകുഞ്ഞ് പറഞ്ഞു. കങ്ങരപ്പടി ജംഗ്ഷന് വികസനത്തിന് സ്ഥലം വിട്ടുകൊടുത്ത ഭൂവുടമകള്‍ക്കുള്ള നഷ്ടപരിഹാര വിതരണവും ഭൂമി ഏറ്റെടുക്കലും നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനവും നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
മൂവാറ്റുപുഴ റോഡ് ജില്ലയുടെ പ്രധാന വാണിജ്യ വ്യവസായ പാതയായിട്ടും അത്തരത്തിലുള്ള വികസനം ഈ പാതയ്ക്ക് ലഭിച്ചിട്ടില്ല. അതിന്റെ ആദ്യപടിയായാണ് കങ്ങരപ്പടി കവലയുടെ വികസനം. നാലു മീറ്റര്‍ വീതി മാത്രമുള്ള കങ്ങരപ്പടി റോഡ് 250 മീറ്റര്‍ നീളത്തിലും 30 മീറ്റര്‍ വീതിയിലും സ്ഥലം ഏറ്റെടുത്തുകൊണ്ടാണ് വികസിപ്പിക്കുന്നത്. നാലുവരിപ്പാതയുടെ മേന്മയോടുകൂടിയായിരിക്കും പണിപൂര്‍ത്തിയാക്കുക. 15.73 കോടിയുടെ പുതുക്കിയ ഭരണാനുമതി പദ്ധതിക്ക് ലഭിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. ആറു മാസത്തിനുള്ളില്‍ പണി പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. സാമൂഹ്യക്ഷേമത്തിനൊപ്പം അടിസ്ഥാന സൗകര്യവികസനത്തിനും പ്രാധാന്യം നല്‍കുന്നതാണ് സര്‍ക്കാരിന്റെ നയമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പദ്ധതിയുടെ ആദ്യഘട്ടമെന്ന നിലയ്ക്ക് സ്ഥലം ഏറ്റെടുക്കുന്നതിനും മറ്റുമായി 13.42 കോടി രൂപ റവന്യു വകുപ്പിനു കൈമാറിയിട്ടുണ്ട്. കളക്ടറുടെ നേതൃത്വത്തില്‍ ജില്ലാഭരണകൂടം സ്ഥലമേറ്റെടുക്കല്‍ നടപടി ആരംഭിക്കുകയും ചെയ്തു. സ്ഥലമേറ്റെടുക്കുന്നതിലൂടെ കച്ചവടം നഷ്ടപ്പെടുന്നവര്‍ക്കായി സര്‍ക്കാരിന്റേയും നഗരസഭയുടേയും സംയുക്തത്തില്‍ പുനരധിവാസമുറപ്പാക്കുന്നതിന് കര്‍മ പദ്ധതി തയാറാക്കിയട്ടുണ്ട്. ഇതു പ്രകാരം 50സെന്റ് ഭൂമി സര്‍ക്കാര്‍ നല്‍കും. നഗരസഭയുടെ കൈവശമുള്ള ഭൂമികൂടി ഉള്‍പ്പെടുത്തി ഒരേക്കറോളം സ്ഥലത്ത് ഷോപ്പിംഗ്മാളും മറ്റുമായി ഒഴിപ്പിക്കപ്പെടുന്ന മുഴുവന്‍ കച്ചവടക്കാരേയും പുനരധിവസിപ്പിക്കുന്നതാണ് പദ്ധതിയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
പദ്ധതി ഫാസ്റ്റ്ട്രാക്കിലുള്പെടുത്തി പ്രവര്‍ത്തനം ത്വരിതഗതിയിലാണ് മുന്നോട്ടിനീങ്ങുന്നതെന്ന് ജില്ലാകളക്ടര്‍ പി.ഐ.ഷെയ്ക്ക് പരീത് പറഞ്ഞു. വികസനത്തിനായി വീടുകളും കടകളും ഉള്‍പ്പെടെ 93 കെട്ടിടങ്ങള്‍ പൊളിച്ചുനീക്കി നൂതനസാങ്കേതിക വിദ്യഉപയോഗിച്ചാണ് നിര്‍മാണം നടക്കുക.. കാല്‍നടയാത്രക്കാര്‍ക്കായി ഇരുവശവും നടപ്പാതയും മഴവെള്ളം കനാലിലൂടെയും മറ്റുമൊഴുക്കുന്നതിന് ഡ്രൈനേജുകളും നിര്‍മിക്കുന്നുണ്ട്. ആദ്യഘട്ടത്തില്‍ സ്ഥലമേറ്റെടുക്കുന്ന 10 ഭൂവുടമകള്‍ക്ക് നഷ്ടപരിഹാര തുകയായി 104 ലക്ഷം രൂപ മന്ത്രി വിതരണം ചെയ്തു.
കളമശ്ശേരി നഗരസഭാധ്യക്ഷന്‍ ജമാല്‍ മണക്കാടന് അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ല കളക്ടര്‍ പി.ഐ.ഷെയ്ക്ക് പരീത് പദ്ധതി വിശദീകരണം നടത്തി. മുന്‍ എം.എല്‍.എ എ.എം.യൂസഫ്, ജില്ല ആസൂത്രണ സമിതിയംഗം അഡ്വ.അബ്ദുള്‍ ലത്തീഫ്, മുനിസിപ്പല്‍ വൈസ് ചെയര്‍പേഴ്സണ്‍ അഡ്വ.അനിത ലത്തീഫ്, റോഡ്സ് ആന്റ് ബ്രിഡ്ജസ് ആലുവ സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ എസ്.ഹുമയൂണ്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: