ചിക്കാഗോ: അഫ്ഗാനുമായുളള പങ്കാളിത്തം 2014 നു ശേഷവും തുടരുമെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കീ മൂണ്‍.അഫ്ഗാനിലെ നാറ്റോ സേന അവരുടെ ദൗത്യം പൂര്‍ത്തിയാകുന്ന സാഹചര്യത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.ചിക്കാഗോയില്‍ നടക്കുന്ന നാറ്റോ ഉച്ചകോടിക്കിടെ അഫ്ഗാന് പ്രസിഡന്റ് ഹമീദ് കര്‍സായിയുമായി നടത്തിയ കൂടിക്കാഴ്ച്ചക്കിടയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. നാറ്റോ ഉച്ചകോടി പ്രധാനപ്പെട്ട വഴിത്തിരിവായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.നാറ്റോയുടെ നേത്യത്ത്വത്തിലുള്ള വിദേശ കൂട്ടു കക്ഷി സേന 140,000 ഉദ്യോഗസ്ഥരെയാണ് കഴിഞ്ഞ വര്‍ഷം വിന്യസിച്ചിരുന്നതെന്നും അദ്ദഹം കൂട്ടിച്ചേര്‍ത്തു.2014ല്‍ സേനയുടെ ദൗത്യം കഴിയുന്നതോടെ ഭൂരിഭാഗം വരുന്ന സേനയെ പിന്‍വലിക്കുമെന്നും അദ്ദേഹം പറഞ്ഞു.അഫ്ഗാനിലെ പൊതു തെരഞ്ഞെടുപ്പിന് യുഎന്‍ എല്ലാവിധ പിന്തുണയും നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.രാജ്യത്തെ രാഷ്ട്രീയ പുനരേകീകരണവും സാമ്പത്തിക സാമൂഹിക പുരോഗതിയും സ്ത്രീകളുടേയും കുട്ടികളുടേയും സംരക്ഷണവും പ്രധാനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: