കൊച്ചി: മക്കാപറമ്പ് സബ്വേയുടെ നിര്‍മാണം എളമക്കര നികത്തില്‍ പ്രദേശത്തുകാര്‍ക്ക് കൂടി പ്രയോജനമാകും വിധമാക്കുന്നതിന് നടപടി സ്വീകരിക്കാന്‍ കേന്ദ്ര മന്ത്രി പ്രൊഫ.കെ.വി.തോമസ് നിര്‍ദേശിച്ചു. കെ.വി.തോമസിന്റെ അദ്ധ്യക്ഷതയില്‍ റെയില്‍വേ ഉദ്യോഗസ്ഥരുടേയും കോര്പ്പറേഷന് അധികാരികളുടേയും യോഗത്തിലാണ് തീരുമാനം.
സബ്വേയുടെ പ്രയോജനം എളമക്കര നികത്തില്‍ പ്രദേശത്തുകാര്‍ക്കു കൂടി പ്രയോജനപ്പെടുത്തുന്നതോടെ കൂടുതല്‍ ജനങ്ങള്‍ക്ക് സഞ്ചാരമാര്‍ഗം വിപുലമാകും. ഇതോടൊപ്പം സബ്വേയ്ക്ക് തുടര്‍ച്ചയായി ഒരു കിലോമീറ്റര്‍ നീളത്തില്‍ നടപ്പാത നിര്‍മിക്കാനും യോഗത്തില്‍ ധാരണയായി. നടപ്പാത നിര്‍മാണത്തിന് റെയില്‍വേ ബോര്‍ഡിന്റെ അംഗീകാരം ഉടന്‍ തേടുമെന്നും അദ്ദേഹം അറിയിച്ചു.
കൊച്ചി നഗരത്തിലെ 20 റെയില്‍വേ കള്‍വര്‍ട്ടറുകളുടെ നിര്‍മാണം പൂര്‍ത്തീകരിച്ചതായി റെയില്‍വേ ഉദ്യോഗസ്ഥര്‍ യോഗത്തില്‍ അറിയിച്ചു. പൂര്‍ത്തീകരിച്ച കള്വര്ട്ടറുകള് റെയില്‍വേ ഉദ്യോഗസ്ഥരും കോര്പ്പറേഷന് അധികാരികളും സംയുകതമായി പരിശോധിക്കും. ഗസ്റ്റ് ഹൗസില്‍ ചേര്‍ന്ന യോഗത്തില്‍ മേയര്‍ ടോണി ചമ്മിണി, ഡപ്യൂട്ടി മേയര്‍ ബി.ഭദ്ര, റെയില്‍വേ ഡിവിഷണല്‍ എഞ്ചിനിയര്‍ വിജയ് സിംഗ്, അസി.എഞ്ചിനിയര്‍മാരായ ശശിധരന് പിള്ള, ജോര്‍ജ്ജ് കെ ജോര്‍ജ്ജ്, കൗണ്‍സിലര്‍ ഷീനടീച്ചര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: