കൊച്ചി: ഫിഷറീസ് സര്‍വകലാശാല (കുഫോസ്)യ്ക്ക് യുജിസി അംഗീകാരത്തിനുള്ള നടപടി ആരംഭിച്ചതായി ഫിഷറീസ് മന്ത്രി കെ.ബാബു പറഞ്ഞു. കുഫോസിന്റെ അക്കാദമിക് കെട്ടിട സമുച്ചയത്തിന്റെ ശിലാസ്ഥാപന ചടങ്ങില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
ആദ്യ പടിയായി ജീവനക്കാരുടെ സേവനം സംബന്ധിച്ച നിയമസംഹിതയ്ക്ക് നിയമ-ധനകാര്യ വകുപ്പുകള്‍ രൂപം നല്‍കിയിട്ടുണ്ട്. താമസിയാതെ ഇത് ചാന്‍സലറായ ഗവര്‍ണര്‍ക്ക് സമര്‍പ്പിക്കും. സംസ്ഥാനകാര്‍ഷിക സര്‍വകലാശാലയില്‍ നിന്ന് 14 തസ്തികകള്‍ ഫിഷറീസ് സര്‍വകലാശാലയിലേക്ക് മാറ്റാന്‍ തീരുമാനിച്ചിട്ടുണ്ട്. കൃഷിമന്ത്രിയടക്കമുള്ളവര് പങ്കെടുത്ത ഉന്നതതല യോഗത്തില്‍ മാറ്റുന്ന തസ്തികകളില്‍ ഉള്ളവര്‍ക്ക് ഓപ്ഷന് സൗകര്യമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
പുതുവൈപ്പിനില്‍ സര്‍വകലാശാലയുടെ കുറച്ചു സ്ഥലം എല്‍എന്‍ജി ടെര്‍മിനലിന് വിട്ടുകൊടുക്കേണ്ടിവന്നാലും സമുദ്രപഠനം നടത്തുന്നതിന് സര്‍വകലാശാലയ്ക്ക് തൃപ്തികരമായ സ്ഥലം തന്നെ ലഭ്യമാക്കും. ഇക്കാര്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയിലുണ്ടെന്നും ടെര്‍മിനലും സര്‍വകലാശാലയും ഇവിടെ വേണമെന്നതാണ് സര്‍ക്കാരിന്റെ നിലപാട്. ജീവനക്കാരുടെ ശമ്പള പരിഷ്കരണത്തിനുള്ള ഉത്തരവ് ഇതിനകം ഇറങ്ങിയതായും മന്ത്രി പറഞ്ഞു.
സര്‍വകലാശാലയോട് ചേര്‍ന്ന് ടൂറിസം വകുപ്പിന്റെ സഹകരണത്തോടെ ഗസ്തൗസ് നിര്‍മിക്കുന്നതിനുള്ള സാധ്യത സര്‍വകലാശാല ഭരണസമിതിക്കു താല്‍പ്പര്യമുണ്ടെങ്കില്‍ ആരായും. ഭാവിയില്‍ പുറത്തുനിന്നുള്ള വിദഗ്ധര്‍ക്കു കൂടി താമസിച്ച് പഠിപ്പിക്കാനും സൗകര്യമൊരുക്കാനാവും. കുഫോസിലെ ഒഴിയുന്ന കെട്ടിടം വിട്ടുകൊടുത്താല്‍ ഏറെ തൊഴില്‍ സാധ്യതയുള്ള ബേസിക് ഹൈഡ്രോളിക് അഡ്വാന്‍സ് സ്റ്റഡീസ് ഇന്‍സ്റ്റിറ്റിയൂട്ട് ആരംഭിക്കുന്നതിനും നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
കുഫോസിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പണം തടസ്സമാവില്ല. പുതിയ തസ്തികകള്‍ സൃഷ്ടിക്കാനും നടപടി ആരംഭിച്ചിട്ടുണ്ട.് യൂണിവേഴ്സിറ്റിയിലെ അക്വേറിയത്തിെന്റ നിര്‍മാണം പൂര്‍ത്തീകരിക്കാന്‍ 17 ലക്ഷം രൂപയുടെയും നീന്തല്‍ കുളം നിര്‍മിക്കാന്‍ 45 ലക്ഷം രൂപയുടെയും ?ഭരണാനുമതി നല്കി കഴിഞ്ഞതായും മന്ത്രി പറഞ്ഞു.
കേന്ദ്രമന്ത്രി കെ.വി. തോമസ് ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ എംഎല്‍എമാരായ ഡൊമിനിക് പ്രസന്റേഷന്, എസ്. ശര്‍മ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എല്‍ദോസ് കുന്നപ്പള്ളി, മരട് നഗരസഭാ ചെയര്മാന് ടി.കെ. ദേവരാജന്‍, പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജി. സുധാംബിക, കുമ്പളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.ജെ. ജോസഫ് മാസ്റ്റര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. വൈസ് ചാന്‍സലര്‍ പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് സ്വാഗതവും രജിസ്ട്രാര്‍ എബ്രഹാം ജോസഫ് നന്ദിയും പറഞ്ഞു. തീരദേശ വികസന കോര്പ്പറേഷന് മാനേജിങ് ഡയറക്ടര്‍ ഡോ. കെ. അമ്പാടി റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: