പെരുമ്പാവൂര്‍: കഴിഞ്ഞ ഏതാനും മാസങ്ങളായി പെരുമ്പാവൂര്‍ ടൗണിലും പരിസരങ്ങളിലുമായി നടന്ന മോഷണ പരമ്പരക്ക് കാരണം പോലിസിന്റെ നിഷ്ക്രിയത്വപരമായ നടപടികളാണെന്ന് മര്‍ച്ചന്റ് അസോസിയേഷന്‍ ഭാരവാഹികള്‍ കുറ്റപ്പെടുത്തി. കഴിഞ്ഞ ദിവസം അസോസിയേഷന്‍ പ്രസിഡന്റ് സി.കെ.അബ്ദുള്ളയുടേതടക്കം 4 വ്യാപാര സ്ഥാപനങ്ങളിലാണ് മോഷണം നടന്നത്. മാസങ്ങള്‍ക്ക് മുമ്പ് ഇതേ രീതിയില്‍ പൂട്ടുതര്‍ത്തുള്ള മോഷണങ്ങള്‍ പെരുമ്പാവൂര്‍ പോലീസ് സ്റ്റേഷന്‍ പരിസരങ്ങളിലുള്ള സ്ഥാപനങ്ങളില്‍ നടന്നിട്ടുണ്ട്. എന്നാല്‍ ഇത്തരം കേസുകളിലൊന്നും പ്രതികളെ ഇതുവരെയും പിടികൂടാന്‍ പോലീസിന് സാധിച്ചിട്ടില്ല.പട്ടണത്തിന്റെ വിവിധ പ്രദേശങ്ങളിലായി പാര്‍ക്ക് ചെയ്തിരുന്ന കാറുകളുടെ പൂട്ടുതുറന്ന് പട്ടാപ്പകല്‍ ലക്ഷക്കണക്കിന് രൂപ മോഷണം ചെയ്തിട്ടുണ്ട്. ഇരിങ്ങോള്‍ നീലംകുളങ്ങര ശ്രീകൃഷ്ണ ക്ഷേത്രത്തിന്റെ വാതില്‍ തുറന്ന് ഭണ്ഡാരങ്ങള്‍ മോഷണം ചെയ്തിരുന്നു. അറയ്‌ക്കപ്പടി പിറക്കാട് ക്ഷേത്രത്തിലും ഇത്തരത്തിലുള്ള മോഷണമാണ് നടന്നത്. വളയന്‍ചിറങ്ങര, പൂനൂര്‍, വാരിക്കാട് ഭാഗങ്ങളില്‍ മോഷ്ടാക്കളുടെ ശല്യം പെരുകുന്നതായി ജന്മഭൂമി കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു. പ്ലൈവുഡ് കമ്പനികളില്‍ പണിക്കെന്ന വ്യാജേന വന്നിരിക്കുന്ന അന്യസംസ്ഥാന തൊഴിലാളികളെയാണ് ഇവിടെ നാട്ടുകാര്‍ സംശയിക്കുന്നത്.
എന്നാല്‍ അന്യസംസ്ഥാനത്തുനിന്നുള്ള ക്രിമിനലുകളാണ് ഇപ്പോള്‍ പെരുമ്പാവൂരിലുള്ളതെന്നും ഇവരെക്കൊണ്ട് ഇവിടത്തുകാര്‍ പൊറുതിമുട്ടുന്നതായും മര്‍ച്ചന്റ് അസോസിയേഷന്‍ സെക്രട്ടറി എം.എന്‍.രാധാകൃഷ്ണന്‍ പറഞ്ഞു. ഇതിനെല്ലാമെതിരെ പരാതി നല്‍കിയാല്‍ പോലീസ് ഗൗരവമായി എടുക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇപ്പോള്‍ നടന്ന സംഭവത്തില്‍ എത്രയും വേഗം പോലീസിന്റെ ഭാഗത്തു നിന്ന് നടപടികള്‍ ഉണ്ടായില്ലെങ്കില്‍ പ്രതിഷേധ പരിപാടികള്‍ ആരംഭിക്കുമെന്ന് അസോസിയേഷന്‍ മുന്നറിയിപ്പ് നല്‍കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: