നീലേശ്വരം : ഇന്നലെ പുലര്‍ച്ചെ നീലേശ്വരം ഓട്ടോ സ്റ്റാണ്റ്റില്‍ സ്ഥാപിച്ച വി എസ് അനുകൂല ഫ്ളക്സ് ബോര്‍ഡ് സിപിഎം ജില്ലാ ഏരിയാ നേതാക്കളെത്തി നീക്കം ചെയ്തു. സിപിഎം ജില്ലാ സെക്രട്ടറിയേറ്റംഗം കെ ബാലകൃഷ്ണന് ഏരിയാ സെക്രട്ടറി ടി കെ രവി എന്നിവരുടെ നേതൃത്വത്തിലാണ് ഫ്ളക്സ്ബോര്‍ഡ് നീക്കം ചെയ്തത്. നേരത്തെ നീലേശ്വരം ഓട്ടോ സ്റ്റാണ്റ്റിലും ബസ് സ്റ്റാണ്റ്റ് പരിസരത്തും പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദനെയും കൊല്ലപ്പെട്ട റവല്യൂഷണറി മാര്‍ക്സിസ്റ്റ് പാര്‍ട്ടി നേതാവ് ടി പി ചന്ദ്രശേഖരനെയും അനുകൂലിച്ചുകൊണ്ടുള്ള ഫ്ളക്സ് ബോര്‍ഡുകള്‍ സ്ഥാപിച്ചിരുന്നു. ഇത് ജില്ലാ നേതൃത്വം ഇടപ്പെട്ടാണ് മാറ്റിയത്. എന്നാല്‍ നേതൃത്വത്തെ വെല്ലുവിളിച്ചുകൊണ്ടാണ് ഓട്ടോ സ്റ്റാണ്റ്റില്‍ വീണ്ടും ഇന്നലെ വി എസ് അനുകൂല ഫ്ളക്സ് ബോര്‍ഡ് ഉയര്‍ന്നത്. അതേസമയം ഫ്ളക്സ്ബോര്‍ഡ് നീക്കാന്‍ ജില്ലാഏരിയാ നേതാക്കള്‍ നേരിട്ട് രംഗത്ത് വരുന്നത് ഇതാദ്യമായാണ്. ഫ്ളക്സ് ബോര്‍ഡുകള്‍ ഉയര്‍ത്തുന്നത് തടയാന്‍ സിപിഎമ്മിലെ ഒദ്യോഗിക വിഭാഗം പ്രത്യേക നിരീക്ഷണ സ്ക്വാഡിനെ വരെ നീലേശ്വരത്ത് ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ സ്ക്വാഡിണ്റ്റെ കണ്ണ് വെട്ടിച്ച് നീലേശ്വരത്ത് വിഎസ് അനുകൂലികള്‍ ഫ്ളക്സ്ബോര്ഡുകളുമായി മുന്നോട്ട് പോകുന്നത് നേതൃത്വത്തിന് കടുത്ത തലവേദനയാണ് സൃഷ്ടിക്കുന്നത്. അതേസമയം വിഎസ് പക്ഷക്കാരുടെ തട്ടകമായ മടിക്കൈയില്‍ ഇത്തവണ ഫ്ളക്സ്ബോര്‍ഡുകള്‍ ഉയരാത്തത് രാഷ്ട്രീയ കേന്ദ്രങ്ങളില്‍ ചര്‍ച്ചയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: