കൊല്ലം:മത്സ്യത്തൊഴിലാളികളെ വെടിവച്ചു കൊന്ന കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു.എന്റിക്ക ലെക്സി കപ്പലിലെ സുരക്ഷാ ചുമതലയുണ്ടായിരുന്ന ഗ്രൂപ്പ് കമന്‍ഡാന്റ് ലൊത്തേറെ മാസിമിലാനോ ,സാല്‍വത്തോറ ജിറോണ്‍ എന്നിവരെ പ്രതികളാക്കിയാണ് പൊലീസ് കൊല്ലം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.കൊലപാതകം, വധശ്രമം തുടങ്ങി കടലിലെ സുരക്ഷിത യാത്ര തടയുന്നതിനെതിരെയുള്ള സുവ ആക്ട് വരെ ഉള്‍പ്പെടുത്തിയാണ് കുറ്റപത്രം തയാറാക്കിയിരിക്കുന്നത്.ഇതിനിടെഇന്ന് രാവിലെ ഒമ്പതേമുക്കാലോടെ ഇറ്റാലിയന്‍ വിദേശകാര്യസഹമന്ത്രി സ്റ്റെഫാന്‍ ഡി മിസ്തുര യും സംഘവും തിരുവനന്തപുരത്ത് ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് ആര്‍ച്ച് ബിഷപ് ഡോ. എം. സൂസപാക്യവുമായി കൂടിക്കാഴ്ച നടത്തി.അതേസമയം റിമാന്‍ഡില്‍ കഴിയുന്ന ഭടന്മാരുടെ ജാമ്യാപേക്ഷയില്‍ കൊല്ലം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി നാളെ വിധി പറയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: