കോലഞ്ചേരി: കടയിരുപ്പ് പ്ലാന്റ് ലിപ്പിഡ്സിലെ അനിശ്ചിതകാല പണിമുടക്ക് സമരം ഒത്തുതീര്‍പ്പാക്കുവാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകണമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ.പി.ജെ.തോമസ് ആവശ്യപ്പെട്ടു. കടയിരുപ്പ് പ്ലാന്റ് ലിപ്പിഡ്സ് കമ്പനിയിലേക്ക് സമരസഹായ സമിതിയുടെ നേതൃത്വത്തില്‍ നടന്ന ബഹുജന മാര്‍ച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവിലെ സാഹചര്യത്തില്‍ ജീവിക്കാനാവശ്യമായ വേതനം നല്‍കണമെന്നും ജോലി ചെയ്ത ദിവസങ്ങളില്‍ തടഞ്ഞുവച്ച വേതനം കിട്ടണമെന്നും ആവശ്യപ്പെട്ട് നടത്തുന്ന സമരം ധര്‍മ്മ സമരമാണ്. ഈ സമരത്തെ എല്ലാ ജനാധിപത്യ വിശ്വാസികളും പിന്തുണയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സമര സഹായ സമിതി ചെയര്മാന് മനോജ് ബി.നായര്‍ അദ്ധ്യക്ഷനായി. ബിഎംഎസ് ജില്ലാ പ്രസിഡന്റ് എ.ഡി.ഉണ്ണികൃഷ്ണന്, ആര്‍എസ്എസ് ജില്ലാ സഹകാര്യവാഹ് എന്‍.എസ്.ബാബു, ബിജെപി ജില്ലാ സെക്രട്ടറി എം.എന്‍.മധു, നിയോജകമണ്ഡലം പ്രസിഡന്റ് വി.എന്‍.വിജയന്, സമരസഹായ സമതി രക്ഷാധികാരി കെ.ജി.രവീന്ദ്രന് എന്നിവര്‍ പ്രസംഗിച്ചു. ബഹുജനമാര്‍ച്ചിന് സമരസഹായ സമിതി നേതാക്കളായ മനോജ് മനക്കേക്കര, മനോജ് ബി.നായര്‍, കെ.ജി.രവീന്ദ്രന്, പി.എസ്.വേണുഗോപാല്‍, കെ.എസ്.മോഹനന്, അഡ്വ.കെ.സി.മുരളീധരന്, കെ.വി.മധുകുമാര്‍, പി.ഇ.വിജന്, വി.എന്‍.വിജയന് തുടങ്ങിയവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: