കൊച്ചി: ഒരാഴ്ചക്കാലം നീണ്ടുനില്‍ക്കുന്ന ഫിന്നിഷ് ആര്‍ട് വീക്ക് ഇന്‍ കൊച്ചി 2012 ഡെപ്യൂട്ടി മേയര്‍ ഭദ്ര ഉദ്ഘാടനം ചെയ്തു. കാരിക്കാമുറി ക്രോസ് റോഡിലുള്ള നാണപ്പ ആര്‍ട് ഗ്യാലറിയില്‍ സംഗീത നാടക അക്കാദമി വൈസ് ചെയര്മാന് ടി.എം.എബ്രഹാം അദ്ധ്യക്ഷത വഹിച്ചു. ഹന്ന സുസിതൈവാള്, തൂയിരെ ഹിന്ഡിക്ക, പിര്ക്കോ കുരീക്ക തുടങ്ങി 12 ഓളം ഫിന്നിഷ് കലാകാരന്മാര് യോഗത്തില്‍ പങ്കെടുത്തു. മോഹന്‍ബോസ് ഡോ.സി.എസ്.ജയറാം, പ്രൊഫ.ചന്ദ്രദാസന്‍, ടി.കലാധരന്‍ എന്നിവര്‍ ആശംസകള്‍ നേരും. ഒരാഴ്ചക്കാലം നീണ്ടുനില്‍ക്കുന്ന ചിത്ര-ശില്പ പ്രദര്‍ശനത്തില്‍ അന്ന അര്മിനന്, റീത്ത ഗ്രെയിന്‍ സോയിനന്, യാക്കോ കിന്പ്പിയായിനന്, അന്നെലി കൊക്കോ, അനൂഷ്ക്കാ ഡാന്മാസോ, ഹന്നെറീനാ മൊയ്സെനല്, സമി പര്ക്കിനന്, ഔട്ടി സര്ക്കിക്കോസ്ക്കി എന്നിവരുടെ ഫോട്ടോഗ്രാഫി, വുഡ്കട്ട്, ടെക്സ്റ്റെയില്‍ ആര്‍ട്, വീഡിയോഗ്രാഫി, മരത്തിലും സെറാമിക്കിലും തീര്‍ത്ത ശില്പങ്ങള് തുടങ്ങി 29 ഓളം കലാസൃഷ്ടികള്‍ ആണ് പ്രദര്‍ശനത്തിലുള്ളത്. 24ന് ഗുഡ്ബൈ പെയിന്റിംഗ് തീയറ്ററും ഷോര്‍ട്ട് ഫിലിം പ്രദര്‍ശനത്തോടെ ആര്‍ട് വീക്ക് സമാപിക്കും. നോര്‍ത്ത് കരേലിയന്‍ ആര്‍ട് കൗണ്‍സില്‍, ഫിന്‍ലാന്‍ഡ്, ലോകധര്‍മ്മി, ചങ്ങമ്പുഴ സാംസ്ക്കാരിക കേന്ദ്രം, നാണപ്പ ആര്‍ട് ഗ്യാലറി എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടികള്‍ കൊച്ചിയില്‍ സംഘടിപ്പിക്കുന്നത്.
ചങ്ങമ്പുഴ പാര്‍ക്കില്‍ 18ന് ഫിന്‍ലാന്‍ഡ് കലാകാരന്മാര് അവതരിപ്പിക്കുന്ന ഡാന്‍സ് ഡ്രാമ ഐനോ- ബിലോ ദ സര്‍ഫസ്, 21നും 22നും ചലച്ചിത്രപ്രദര്‍ശനം -ലൈറ്റ്സ് ഇന്‍ ദി ഡസ്ക്ക്, സംവിധാനം അകികൗറിസ്ക്കാമി, ഡോഗ് നെയില്‍ ക്ലിപ്പര്‍, സംവിധാനം മാര്‍ക്കു പോളൊനെന്, പ്രശസ്ത ഫിന്നിഷ് ചലച്ചിത്ര നടന് യാനെ ഹ്യൂറ്റിയായ്നന് 21ന് മുഖാമുഖത്തില്‍ പങ്കെടുക്കും. 23ന് ലോകധര്‍മ്മി കലാകാരന്മാരും ഫിന്‍ലാന്‍ഡ് നാടകസംഗീതനൃത്ത കലാകരന്മാരുടെ കൂട്ടായ്മയില്‍ രൂപപ്പെടുന്ന നാടകത്തിന്റെ രംഗാവതരണം പ്രൊഫ.ചന്ദ്രദാസന്‍, ഹന്ന സൂസിതൈവാള്, തൂയിരെ ഹിന്ഡിക്ക, പിര്ക്കോ കുരീക്ക എന്നിവര്‍ നേതൃത്വം നല്‍കും. 24ന് ഗുഡ്ബൈ പെയിന്റിംഗ് തീയറ്ററും ഷോര്‍ട്ട് ഫിലിം പ്രദര്‍ശനത്തോടെ ആര്‍ട് വീക്ക് സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: