കൊച്ചി : ഹിന്ദു ഐക്യവേദി അധ്യക്ഷ കെ.പി. ശശികലടീച്ചര്‍ നയിക്കുന്ന സാമൂഹ്യനീതിജാഥക്ക് എറണാകുളത്ത് വന്‍ വരവേല്‍പ്പ്. സംസ്ഥാനത്ത് അന്യസംസ്ഥാന തൊഴിലാളികളുടെ മറവില്‍ നുഴഞ്ഞുകയറിയ ബംഗ്ലാദേശികളെ പുറത്താക്കണമെന്ന് കെ. പി. ശശികലടീച്ചര്‍ ആവശ്യപ്പെട്ടു. സാമൂഹ്യനീതി നിഷേധത്തിനും മതവിവേചനത്തിനുമെതിരേ സാമൂഹ്യനീതികര്മ്മസമിതിയും ഹിന്ദുഐക്യവേദിയും നടത്തുന്ന സാമൂഹ്യനീതി ജാഥക്ക് ജില്ലയിലെ വൈറ്റിലയില്‍ നല്കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു ശശികല.
പാസ്പോര്‍ട്ടോ മറ്റ് തിരിച്ചറിയല്‍ രേഖകളോ ഇല്ലാതെ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറിയവരാണ് അന്യസംസ്ഥാനത്തൊഴിലാളികളോടൊപ്പം താമസിച്ചുവരുന്ന ബംഗ്ലാദേശികള്‍.
ആഭ്യന്തര വകുപ്പും ഇന്റലിജന്‍സ് വൃത്തങ്ങളും ഇത് സ്ഥിരീകരിക്കുകയും മത-തീവ്രവാദബന്ധമുള്ളവരെ കസ്റ്റഡിയില്‍ എടുത്തിട്ടുമുണ്ട്. ആലുവ-കുന്നത്തുനാട് മേഖലയില്‍ അമ്പതിനായിരത്തിലധികം വരുന്ന അന്യസംസ്ഥാനത്തൊഴിലാളികള്‍ താമസിക്കുന്നു.
ഇവര്‍ക്ക് രജിസ്ട്രേഷന് നിര്ബ്ബന്ധമാക്കുന്നതിന്നുള്ള യാതൊരു നടപടിയും സര്‍ക്കാരോ ബന്ധപ്പെട്ട അധികാരികളോ സ്വീകരിച്ചിട്ടില്ല. പുതിയ സെന്സസ്സില് കയറിക്കൂടി സംസ്ഥാനത്ത് ആധിപത്യം ഉറപ്പിക്കുക എന്ന ലക്ഷ്യവും ഇക്കൂട്ടര്‍ക്കുണ്ട്.
രാജ്യസുരക്ഷക്ക് ഭീഷണിയായിട്ടുള്ള ബംഗ്ലാദേശി നുഴഞ്ഞു കയറ്റക്കാരെ കണ്ടെത്തി നിയമത്തിനുമുന്നില്‍ കൊണ്ടുവരണമെന്ന് കെ. പി. ശശികല ആവശ്യപ്പെട്ടു.
യോഗത്തില്‍ കെപിഎംഎസ് ജില്ലാ ജനറല്‍ സെക്രട്ടറി കെ. കെ. ഗോപാലന് മാസ്റ്റര്‍ അദ്ധ്യക്ഷനായി. വിശ്വഹിന്ദുപരിഷത്ത് സംസ്ഥാന പ്രസിഡന്റ് ജസ്റ്റിസ് എം. രാമചന്ദ്രന്‍നായര്‍ യോഗം ഉത്ഘാടനം ചെയ്തു. വീരശൈവ മഹാസഭ സംസ്ഥാന സെക്രട്ടറി കെ. വി. ശിവന്, കെപിഎംഎസ് സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി തുറവൂര്‍ സുരേഷ് തുടങ്ങിയവര്‍ സംസാരിച്ചു.
സാമൂഹ്യനീതിജാഥയോടനുബന്ധിച്ച് കലൂര്‍ പാവക്കുളം ക്ഷേത്രത്തില്‍ നടന്ന സാമൂഹ്യനീതി സംഗമത്തില്‍ ഹിന്ദുഐക്യവേദി ജില്ലാ അദ്ധ്യക്ഷന്‍ അഡ്വ: വി. എന്‍. മോഹന്‍ദാസ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.എസ്. ബിജു വിഷയാവതരണം നടത്തി.
ആള് ഇന്ത്യാ പട്ടികജാതി സംവരണ സംരക്ഷണ ഫോറം അഖിലേന്ത്യാ പ്രസിഡന്റ് കെ. വി. മദനന്, വിശ്വകര്മ്മബ്രാഹ്മണ ധര്‍മ്മസേവാസംഘം സംസ്ഥാന പ്രസിഡന്റ് വി. ചന്ദ്രാചാര്യ, സംസ്ഥാന ജനറല്‍ സെക്രട്ടറി ഒ.പി. വേലായുധന്, ട്രഷറര്‍ പി. എസ്. രാജു, കേരള സ്റ്റേറ്റ് ഹരിജന്‍ സമാജം ജനറല്‍ സെക്രട്ടറി എം. കെ. അംബേദ്കര്‍, കേരള ഗണക മഹാസഭ സംസ്ഥാന സമിതിയംഗം ബൈജു ബാലകൃഷ്ണന്, ശ്രീ അയ്യങ്കാളി സാംസ്കാരിക സമിതി സംസ്ഥാന പ്രസിഡന്റ് കെ. എ. വേലായുധന്, കുടുംബി സേവാസംഘം സംസ്ഥാന സെക്രട്ടറി ഐ. കെ. നാരായണന്, പണ്ഡിറ്റ് കറുപ്പന് വിചാരവേദി വൈസ് പ്രസിഡന്റ് കെ. കെ. വാമലോചനന്‍, കേരള വിശ്വകര്‍മ്മസഭ സംസ്ഥാന സെക്രട്ടറി പി. വേലായുധന്, കെപിഎംഎസ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം. കെ. ശശിധരന്, ആള് ഇന്ത്യാ വീരശൈവസഭ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. വി. ശിവന്, മലയാളബ്രാഹ്മണസമാജം സംസ്ഥാന പ്രസിഡന്റ് അഡ്വ. അനില്‍കുമാര്‍, കേരള വിശ്വബ്രാഹ്മണ സമൂഹം സംസ്ഥാന ജനറല്‍ സെക്രട്ടറി വി. എം. സുരേഷ്, പട്ടാര്യ സമാജം വൈസ് പ്രസിഡന്റ് ഇ. പി. രഘുനാഥ്, കെ.പി.എം.എസ്. സംസ്ഥാന വൈസ് പ്രസിഡന്റ് എം. പി. ഓമനക്കുട്ടന്, കെ.പി.എം.എസ്. ജില്ലാ പ്രസിഡന്റ് കെ. കെ. ഗോപാലന് മാസ്റ്റര്‍, കേരള പരവന്‍ സര്‍വ്വീസ് സൊസൈറ്റി സംസ്ഥാന ജനറല്‍ സെക്രട്ടറി സി. രാജേന്ദ്രന്, ശ്രീപുഷ്പക സേവാസംഘം സെന്‍ട്രല്‍ കമ്മിറ്റി മെമ്പര്‍ എന്‍. എന്‍. ശങ്കരന് നമ്പ്യാര്‍, അഖിലകേരള പണ്ഡിതര്‍ മഹാജനസഭ സംസ്ഥാന പ്രസിഡന്റ് വി. എ. ബാലകൃഷ്ണന്, ആള് ഇന്ത്യ വെള്ളാള മഹാസഭ സംസ്ഥാന പ്രസിഡന്റ് വേണു കെ. ജി. പിള്ള, അഖിലകേരള വേലന്‍ മഹാസഭ സംസ്ഥാന വൈസ് പ്രസിഡന്റ് പ്രൊഫ: ബാലകൃഷ്ണന്, കേരള കുഡുംബി ഫെഡറേഷന് സംസ്ഥാന ജനറല്‍ സെക്രട്ടറി സുധീര്‍. എസ് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: