വാഷിംഗ്ടണ്‍:അമേരിക്കയിലെ സിക്ക് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ഇനിമുതല്‍ ജോലി സമയത്ത് തലപ്പാവ് ധരിക്കാം,താടിവളര്ത്താം. കൂടാതെ മറ്റു മതപരമായ ചിഹ്നങ്ങള്‍ ധരിക്കാമെന്നും ഡിസി പോലീസ് മേധാവി കാത്തി ലാനിയര്‍ അറിയിച്ചു. പുതിയ പോലീസ് നയം അനുസരിച്ച് സിക്ക് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് യൂണിഫോമിന്റെ നിറത്തിലുള്ള തലപ്പാവ് ധരിക്കാമെന്നും തൊപ്പിയില്‍ പിന് ചെയ്യുന്നതുപോലെ ടര്‍ബനില്‍ ബാഡ്ജ് പിന് ചെയ്യണമെന്നും സിക്ക് അമേരിക്കന്‍ ലീഗല്‍ ഡിഫന്‍സ് ആന്റ് എഡ്യുക്കേഷന്‍ ഫണ്ട് (എസ്എഎല്‍ഡിഇഎഫ്) വ്യക്തമാക്കി.
പുരുഷ സിക്ക് ഉദ്യോഗസ്ഥര്‍ക്ക് ഇനിമുതല്‍ താടിവളര്ത്താം. പക്ഷേ അവ വൃത്തിയായി സൂക്ഷിക്കണം.അതേസമയം മറ്റു ഉദ്യോഗസ്ഥര്‍ക്ക് വകുപ്പുതലവന്‍മാരില്‍ നിന്നും അനുമതി ലഭിച്ചതിനുശേഷമേ താടി വളര്‍ത്താനാകൂ. യോഗ്യതയും കഴിവുമുള്ള ഉദ്യോഗസ്ഥരെ കണ്ടെത്താന്‍ ബുദ്ധിമുട്ടാണെന്നും അതുകൊണ്ട് ഉള്ളവരെ നിലനിര്‍ത്തുക എന്നതാണ് പ്രധാന ഉദ്ദേശ്യമെന്ന് ലാനിയര്‍ വ്യക്തമാക്കി.
ആഗസ്റ്റില്‍ പോലീസ് അക്കാദമിയില്‍ നിന്നും പഠനം പൂര്‍ത്തിയാക്കുന്ന റിസര്‍വ് ഓഫീസര്‍ ആകാന്‍ താല്പര്യമുള്ളവരെ ഈ ജോലിയിലേക്ക് ആകര്‍ഷിക്കുക എന്നതാണ് പുതിയ നയത്തിന്റെ പ്രധാന ഉദ്ദേശ്യമെന്നും ലാനിയര്‍ വ്യക്തമാക്കി. രാജ്യത്തെ ഉയര്‍ന്ന സേനാവിഭാഗത്തിന്റെ ഇത്തരത്തിലുള്ള സംരംഭം മറ്റുസേനകള്ക്കും ഒരു പ്രചോദനമാകുമെന്ന് എസ്എഎല്ഡിഇഎഫിന്റെ എക്സിക്യൂട്ടീവ് ഡയറക്റ്റര്‍ ജസ്ജിത്ത ്സിംഗ് പറഞ്ഞു.രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സിക്കുകാര്‍ മതപരമായ പല പ്രശ്നങ്ങളും അനുഭവിക്കുന്നുണ്ടെന്നും ഇതുവഴി അതിനൊരു മാറ്റമുണ്ടാകുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: