ന്യൂഡല്‍ഹി:എയര്‍ഇന്ത്യയിലെ ഒരു വിഭാഗം പൈലറ്റുമാരുടെ സമരം പത്താം ദിവസത്തിലേക്ക് കടന്നു.ജസ്റ്റിസ് ധര്‍മാധികാരി കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കുന്നതിനെക്കുറിച്ച് എല്ലാ എയര്‍ഇന്ത്യ യൂണിയനുകളുമായി അടുത്തയാഴ്ച ചര്‍ച്ച നടത്തുമെന്നു വ്യോമയാന മന്ത്രി അജിത് സിങ്.പ്രാഥമികഘട്ട ചര്‍ച്ചയെങ്കിലും തുടങ്ങണമെന്ന് സമരം നടത്തുന്ന പൈലറ്റുമാരുടെ യൂണിയനായ ഇന്ത്യന്‍ പൈലറ്റ്സ് ഗില്‍ഡ് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. സര്‍ക്കാര്‍ ഔദ്യോഗികമായി ക്ഷണിച്ചാല്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും സമരക്കാര്‍ അറിയിച്ചിരുന്നു.ഔദ്യോഗിക യൂണിയനുകളെ മാത്രമാണു ചര്‍ച്ചയ്ക്കു ക്ഷണിച്ചിരിക്കുന്നതിനാല്‍ ഇപ്പോള്‍ സമരം ചെയ്യുന്ന ഇന്ത്യന്‍ പൈലറ്റ്സ് ഗില്‍ഡ് പ്രതിനിധികള്‍ക്കു ചര്‍ച്ചയില്‍ പങ്കെടുക്കാനാകില്ല.ഇതിനിടെ പൈലറ്റുമാരുടെ സമരം പത്താം ദിവസത്തിലേക്കു കടന്നു ,ഇന്നും പല സര്‍വീസുകളും റദ്ദാക്കിയിട്ടുണ്ട്
പ്രതികരിക്കാൻ ഇവിടെ എഴുതുക: