കൊച്ചി: തയ്യല്‍ തൊഴിലാളി ക്ഷേമപദ്ധതികള്‍ കാലോചിതമായി പരിഷ്ക്കരിക്കണമെന്ന് ബിഎംഎസ് ജില്ലാ ജോയിന്റ് സെക്രട്ടറി കെ.എസ്.അനില്‍ കുമാര്‍ ആവശ്യപ്പെട്ടു. കൊച്ചി മേഖലയിലെ തയ്യല്‍ തൊഴിലാളികളുടെ വാര്‍ഷികസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാറിമാറിവരുന്ന ഭരണകൂടങ്ങളും ഭരണാധികാരികളും ഈ മേഖലയില്‍ പണിയെടുക്കുന്ന ലക്ഷക്കണക്കിന് തൊഴിലാളികളുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കായി യാതൊന്നും ചെയ്യുന്നില്ലെന്ന് അദ്ദേഹം ആരോപിച്ചു.
തയ്യല്‍തൊഴിലാളി യൂണിയന് ജില്ലാ ജോയിന്റ് സെക്രട്ടറി ലിജ.എസ് അധ്യക്ഷത വഹിച്ച യോഗത്തില്‍ ജില്ലാ സെക്രട്ടറി ആര്.രഘുരാജ്, യൂണിയന് ജില്ലാ പ്രസിഡന്റ് സജിത്ത് ബോള്‍ഗാട്ടി, കൊച്ചി മേഖലാ പ്രസിഡന്റ് സന്തോഷ് പോള്‍, സെക്രട്ടറി കെ.കെ.വിജയന്, ആര്‍എസ്എസ് ജില്ലാ സഹകാര്യവാഹ് സുമിത്ത് ബാബു, സുധീര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: